8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര? ആദ്യ പ്രതികരണം; ശമ്പളം കുത്തനെ കൂടിയേക്കും!
8th Pay Commission Updates: ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരിക്കുകയാണ്. രാജ്യസഭയിൽ എം.പി ജാവേദ് അലി ഖാൻ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇനി ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരിക്കുകയാണ്. രാജ്യസഭയിൽ എം.പി ജാവേദ് അലി ഖാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയത്.
ഫിറ്റ്മെന്റ് ഫാക്ടർ എത്ര?
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് ഫിറ്റ്മെന്റ് ഫാക്ടറുകൾ. 7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇത് പ്രകാരം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയർന്നു. 8-ാം ശമ്പള കമ്മീഷനിൽ ഇത് 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. മറ്റു ചിലർ 3.0 മുതൽ 3.5 വരെയെങ്കിലും വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഫാമിലി യൂണിറ്റ്
ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ‘ഫാമിലി യൂണിറ്റ്’ പരിധി ഉയർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ജീവനക്കാരൻ, പങ്കാളി, കുട്ടികൾ എന്നിങ്ങളെ 3 യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഫാമിലി യൂണിറ്റ് കണക്കാക്കുന്നത്. എന്നാൽ ജീവനക്കാരുടെ പ്രായമായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് 5 അംഗങ്ങളുള്ള ഫാമിലി യൂണിറ്റാക്കി ഉയർത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇന്നത്തെ കാലത്ത് ചെലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഈ ആവശ്യമെന്നും ജീവനക്കാർ പറയുന്നു.
ALSO READ: എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്, വൻ ശമ്പള വർദ്ധനവോ? മറുപടി നൽകി സർക്കാർ
സർക്കാരിന്റെ മറുപടി
ശമ്പള കമ്മീഷന്റെ പ്രവർത്തന രീതികളും ആഭ്യന്തര തീരുമാനങ്ങളും സ്വതന്ത്രമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ മറുപടി. 2025 നവംബർ 3-ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, സ്വന്തമായി പ്രവർത്തന നടപടിക്രമങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കമ്മീഷനുണ്ട്.
കമ്മീഷൻ നടത്തുന്ന ചർച്ചകൾ, യോഗങ്ങൾ അല്ലെങ്കിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് നിബന്ധനയില്ല. അതിനാൽ ഇതുവരെ എത്ര യോഗങ്ങൾ ചേർന്നു എന്നതിനെക്കുറിച്ചോ ഏതൊക്കെ സംഘടനകളുമായി കമ്മീഷൻ ചർച്ചകൾ നടത്തി എന്നതിനെക്കുറിച്ചോ സർക്കാരിന്റെ പക്കൽ നിലവിൽ വിവരങ്ങളില്ലെന്നാണ് മന്ത്രി പറഞ്ഞത്.
അന്തിമ റിപ്പോർട്ട്
2025 നവംബർ 3-നാണ് കമ്മീഷൻ ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 3 ആണ്. റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. ഇതിനായി കൃത്യമായ സമയപരിധിയില്ല. 2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും.
English Summary:
Central Government has, for the first time, clarified its position on the much-discussed fitment factor for the 8th Central Pay Commission in Parliament. Employees are demanding an increase in the ‘family unit’ limit used to determine the fitment factor. Currently, the family unit is calculated based on three units: the employee, their spouse, and children.