AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ജീവനക്കാർക്ക് ഒറ്റയടിക്ക് 15 ലക്ഷം രൂപ; കാത്തിരിപ്പ് വെറുതെയാകില്ല

8th Pay Commission Updates: പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ശമ്പള പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി ദേശീയ കൗൺസിലിന്റെ കരട് കമ്മിറ്റി ഏപ്രിൽ 13 ന് യോഗം ചേരുന്നതാണ്. നിലവിൽ 18000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം.

8th Pay Commission: ജീവനക്കാർക്ക് ഒറ്റയടിക്ക് 15 ലക്ഷം രൂപ; കാത്തിരിപ്പ് വെറുതെയാകില്ല
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 23 Apr 2026 | 05:10 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ (8th Pay Commission). അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോർട്ടുകളെല്ലാം ജീവനക്കാർക്ക് സന്തോഷവും പ്രതീക്ഷയുമാണ് നൽകുന്നത്. പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ശമ്പള പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി ദേശീയ കൗൺസിലിന്റെ കരട് കമ്മിറ്റി ഈ ഏപ്രിൽ 13ന് യോഗം ചേരുന്നതാണ്.

15 ലക്ഷം രൂപ വരെ കുടിശ്ശിക ലഭിക്കും?

നിലവിൽ 18000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ, 50,000 രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഒരേസമയം 15 ലക്ഷം രൂപ വരെ കുടിശ്ശിക ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം കമ്മീഷൻ സാധാരണയായി ഒരു ‘ഫിറ്റ്മെന്റ് ഘടകം’ (Fitment Factor) ഉപയോഗിച്ചാണ് തീരുമാനിക്കുന്നത്. ഈ ഘടകത്തെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവുമായി ഗുണിച്ചാണ് പുതുക്കിയ ശമ്പളം കണക്കാക്കുന്നത്. ഉദാഹരണത്തിന് എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം 2.0 ആയി തീരുമാനിച്ചാൽ, പുതുക്കിയ അടിസ്ഥാന ശമ്പളം 36,000 രൂപയായി (18,000 X 2.0) ഉയരുന്നതാണ്. ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ 2.57 ആയിരുന്നു ഫിറ്റ്മെൻ്റ് ഫാക്ടർ.

ALSO READ: ഇവർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല, യോഗ്യതകൾ ഇങ്ങനെ

എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെൻ്റ് ഘടകം 3.25?

ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ട ശമ്പള കമ്മീഷൻ ഏപ്രിൽ ആയിട്ടും നടപ്പാക്കിയിട്ടില്ല. 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. എന്നാൽ അത്രയും കാലത്തെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കുന്നതാണ്. കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കി പുതുക്കിയ ശമ്പള ഘടന നടപ്പിലാക്കാൻ കേന്ദ്രം കുറഞ്ഞത് 20 മാസമെടുക്കുമെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ, ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന് 3.6 ലക്ഷം മുതൽ 15 ലക്ഷം വരെ ഒറ്റത്തവണ കുടിശ്ശിക ലഭിക്കും.

Follow Us