AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ഇവർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല, യോഗ്യതകൾ ഇങ്ങനെ

8th Pay Commission Updates: പ്പോർട്ടുകൾ പ്രകാരം പുതിയ ശമ്പളകമ്മീഷനിൽ വൻ ശമ്പള വർദ്ധനവ് മാത്രമല്ല, ആനുകൂല്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ ഫിറ്റ്മെന്റ് ഫാക്ടറിൽ മാറ്റം ഉണ്ടാകും. എന്നാൽ ആർക്കെല്ലാമാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്, യോ​ഗ്യത എന്ത്? പരിശോധിക്കാം....

8th Pay Commission: ഇവർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല, യോഗ്യതകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 23 Apr 2026 | 11:33 PM

കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ (8th Pay Commission). ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്ഡേറ്റുകളും ജീവനക്കാർ ഉറ്റുനോക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പുതിയ ശമ്പളകമ്മീഷനിൽ സർക്കാർ ജീവനക്കാർക്ക് വൻ ശമ്പള വർദ്ധനവ് മാത്രമല്ല, ആനുകൂല്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ആർക്കെല്ലാമാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്, യോ​ഗ്യത എന്ത്? നമ്മുക്ക് പരിശോധിക്കാം….

ഫിറ്റ്മെറ്റ് ഘടകം

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ ഫിറ്റ്മെന്റ് ഫാക്ടറിൽ മാറ്റം ഉണ്ടാകും. നിലവിലെ സൂചനകൾ പ്രകാരം അടിസ്ഥാന ശമ്പളത്തിൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കും. ഇങ്ങനെ സംഭവിച്ചാൽ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയിൽ നിന്ന് 25,000 രൂപയ്ക്കോ അതിന് മുകളിലേക്കോ ഉയരും. ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ 2.57 ആയിരുന്നു ഫിറ്റ്മെൻ്റ് ഫാക്ടറായിരുന്നത്. അതായത് അതിന് മുമ്പുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 2.57 തവണ പുതിയ കമ്മീഷനിൽ മാറ്റമുണ്ടായി. എട്ടാം ശമ്പള കമ്മീഷൻ വരുമ്പോൾ ഈ കണക്ക് 3 വരെയാകാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശമ്പളത്തിൽ മാത്രമല്ല, പെൻഷൻ തുകയിലും കാര്യമായ മാറ്റമുണ്ടാകും. ഫിറ്റ്മെൻ്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിൽ അടിസ്ഥാന പെൻഷൻ തുക വർദ്ധിക്കുന്നതിനോടൊപ്പം ക്ഷാമാശ്വാസ (ഡിആർ‌) ആനുകൂല്യങ്ങളും പുതുക്കിയേക്കും. കൂടാതെ, പി.എഫ് വിഹിതത്തിലും വർദ്ധനവുണ്ടാകും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെച്ചപ്പെട്ട മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

ALSO READ: ജീവനക്കാരെ ചതിച്ചോ, ഡിഎ വൈകുന്നത് എന്ത് കൊണ്ട്?

എട്ടാം ശമ്പളപരിഷ്കരണം ആർക്കൊക്കെ?

എട്ടാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും പ്രതിരോധ സേവനങ്ങൾ, റെയിൽവേ തുടങ്ങി കേന്ദ്ര സർക്കാർ തസ്തികകളിൽ നിന്നുള്ള ജീവനക്കാർ, എന്നിവർക്കാണ് ഇത് ലഭിക്കുന്നത്. എന്നാൽ, സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്യുന്നവർക്ക് സാധാരണയായി ശമ്പള കമ്മീഷൻ ശുപാർശകൾ ബാധകമല്ല.

ഇവർക്ക് അതത് വകുപ്പുകൾ നിശ്ചയിച്ചിട്ടുള്ള ഫിക്സഡ് സാലറി മാത്രമാണ് ലഭിക്കുന്നത്. അതുപോലെ, ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പേരിലോ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലോ നടപടി നേരിടുന്ന ജീവനക്കാർക്ക് ശമ്പള വർദ്ധനവ് തടഞ്ഞുവെക്കാനും സാധ്യതയുണ്ട്.

Follow Us