8th Pay Commission: കേന്ദ്ര ജീവനക്കാർ vs സംസ്ഥാന സർക്കാർ ജീവനക്കാർ; ശമ്പളം, ഡിഎ… വ്യത്യാസങ്ങളെന്തെല്ലാം?
8th Pay Commission vs 12th Pay Commission: എട്ടാം ശമ്പള കമ്മീഷനും പന്ത്രണ്ടാം ശമ്പള കമ്മീഷനും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലാണ്. ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നത് എങ്ങനെയാണ്? അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ കേന്ദ്ര, സർക്കാർ ജീവനക്കാർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? പരിശോധിക്കാം ....
കേന്ദ്രസർക്കാർ ജീവനക്കാരും കേരളത്തിലെ സർക്കാർ ജീവനക്കാരും ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ, എട്ടാം ശമ്പള കമ്മീഷനും പന്ത്രണ്ടാം ശമ്പള കമ്മീഷനും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലാണ്. ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നത് എങ്ങനെയാണ്? അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ കേന്ദ്ര, സർക്കാർ ജീവനക്കാർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? പരിശോധിക്കാം ….
എട്ടാം ശമ്പള കമ്മീഷൻ
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ കമ്മീഷൻ കൂടിയാലോചനകളുടെയും ചർച്ചകളുടെയും ഘട്ടത്തിലാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിന് ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതായത്, ഏകദേശം 2027 മെയ്-ജൂൺ മാസങ്ങളോടെ റിപ്പോർട്ട് വരാൻ സാധ്യതയുണ്ട്.
എട്ടാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിച്ചാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ശമ്പളത്തോടൊപ്പം വീട്ടുവാടക അലവൻസ്, യാത്ര അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും കൂടും. നിലവിൽ ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.
ALSO READ: കേന്ദ്ര ജീവനക്കാർക്ക് പുതുക്കിയ ശമ്പളം എപ്പോൾ? എട്ടാം ശമ്പള കമ്മീഷന്റെ സമയക്രമം അറിയാം
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തി
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം ഉയർത്തുന്ന തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമശ്വാസവും (ഡിആർ) മൂന്ന് ശതമാനം ഉയരും. ജൂലൈ ഒന്നാം തീയതി മുതൽ മുൻകാലപ്രാബല്യം അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം നിലവിൽ 60 ശതമാനം ആയിരുന്നു സർക്കാർ ജീവനക്കാരുടെ ഡിഎ. അതിപ്പോൾ മൂന്ന് ശതമാനം കൂടി വർധിച്ചതോടെ ആകെ 63 ശതമാനമായി ഉയർന്നു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചിരുന്നു. അഞ്ച് വർഷ കാലയളവിലാണ് സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് അവരുടെ ശുപാർശകൾക്ക് അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക.
2026 ഫെബ്രുവരി 23-നാണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനായും ശോഭ വിആറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, കാലാവധി മെയ് 23 ന് അവസാനിച്ചപ്പോൾ വിവര ശേഖരണം പോലും പൂർത്തിയാക്കിയിരുന്നില്ല.
ക്ഷാമബത്ത ഉയർത്തി
സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും കാത്തിരുന്ന ക്ഷാമബത്ത, ക്ഷാമാശ്വാസ വർദ്ധനവിന്റെ ഔദ്യോഗിക ഉത്തരവ് അടുത്തിടെയാണ് സർക്കാർ പുറപ്പെടുവിച്ചത്. നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനം വർദ്ധിപ്പിച്ച് 37 ശതമാനമാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കും. പ്രത്യേക ഉത്തരവുകൾ വഴി ഡി.എ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള KSEB, KSRTC പോലുള്ള സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് നേരിട്ട് ബാധകമല്ല.
English Summary:
The salary of government employees is determined based on factors such as basic pay, pay scales, grade pay, dearness allowance, house rent allowance, and other benefits. However, Central Government employees and employees of state governments may receive different basic pay structures, DA rates, allowances, pension benefits, and service-related privileges.