AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Supplyco: വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവ്; വൻ ഓഫറുകളുമായി സപ്ലൈകോ

Kerala Piravi 2026, Supplyco’s Big Offers: കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും.

Supplyco: വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവ്; വൻ ഓഫറുകളുമായി സപ്ലൈകോ
പ്രതീകാത്മക ചിത്രംImage Credit source: Facebook/ Getty
Nithya Vinu
Nithya Vinu | Updated On: 30 Oct 2026 | 07:21 AM

തിരുവനന്തപുരം: 70-ാം കേരള പിറവിയുടെ ഭാഗമായി വൻ ഓഫറുകളുമായി സപ്ലൈകോ. 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക വിലക്കുറവ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സപ്ലൈകോ. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

സപ്ലൈകോ സ്പെഷ്യൽ ഓഫർ

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും. നവംബർ 1 മുതൽ 7 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.

അതുപോലെ, മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും. എല്ലാ ഉപഭോക്താക്കൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വിലക്കുറവ് ഉണ്ടായിരിക്കും. നവംബർ ഒന്ന് മുതൽ 30 വരെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫർ പ്രയോജനപ്പെടുത്താം. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത്.

ALSO READ: പിങ്ക് ലൈൻ 2027 ഓഗസ്റ്റിൽ; കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി വീശി എഐഐബി

ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളെത്തുന്നു

സപ്ലൈകോ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. കൂടാതെ, ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കുമെന്ന് അധികൃതർ അറിയിച്ചു.

ഉപഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്. ഹൈബി ഈഡൻ എം പിയാണ് ഓൺലൈൻ പരാതി പരിഹാര സംവിധാനം  ഉദ്ഘാടനം ചെയ്യുന്നത്. 2026-ലെ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. ഓണക്കാലത്ത് മികച്ച വിൽപ്പന കൈവരിച്ച സപ്ലൈകോ വിൽപ്പനശാലകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും.

English Summary:

 

Follow Us