8th Pay Commission: ജഡ്ജിമാർക്കുള്ള ആനുകൂല്യം സർക്കാർ ജീവനക്കാർക്കും; പെൻഷൻ തുകയിൽ വൻ മാറ്റമോ?
8th Pay Commission, Employees Demanding One Rank One Pension: ഒരു നിശ്ചിത തസ്തികയിൽ ഒരേ സേവന കാലാവധി പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും, അവർ വിരമിച്ച തീയതിയോ അല്ലെങ്കിൽ ഏത് ശമ്പള കമ്മീഷന്റെ കാലത്താണ് വിരമിച്ചതെന്നോ നോക്കാതെ ഒരേ തുക പെൻഷനായി നൽകുന്ന പദ്ധതിയാണിത്. നിലവിൽ, ഒരേ തസ്തികയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ വിരമിച്ചവർക്ക് ലഭിക്കുന്ന പെൻഷനിൽ വലിയ വ്യത്യാസമുണ്ട്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. കമ്മീഷന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗങ്ങളിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഉയർന്നുവന്ന ഒരു ആവശ്യമാണ് ലെവൽ 1 മുതൽ 18 വരെയുള്ള എല്ലാ കേന്ദ്ര സിവിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ‘വൺ റാങ്ക് വൺ പെൻഷൻ’ ആനുകൂല്യം നടപ്പാക്കണം എന്നുള്ളത്. ഈ നിർദേശത്തിന് കാരണമെന്ത്? പരിശോധിക്കാം…..
വൺ റാങ്ക് വൺ പെൻഷൻ
ആംഡ് ഫോഴ്‌സ് (സൈന്യം), സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിമാർ, സി.എ.ജി (CAG) എന്നിവർക്ക് നിലവിൽ ലഭ്യമായിട്ടുള്ള ‘വൺ റാങ്ക് വൺ പെൻഷൻ’ (OROP) ആനുകൂല്യം, എട്ടാം ശമ്പള കമ്മീഷൻ ശുപാർശകളിൽ ലെവൽ 1 മുതൽ 18 വരെയുള്ള എല്ലാ കേന്ദ്ര സിവിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ബാധകമാക്കണമെന്നാണ് ജീവനക്കാരുടെയും പെൻഷനർമാരുടെയും സംഘടനകളുടെ ആവശ്യം.
ഒരു നിശ്ചിത തസ്തികയിൽ ഒരേ സേവന കാലാവധി പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും, അവർ വിരമിച്ച തീയതിയോ അല്ലെങ്കിൽ ഏത് ശമ്പള കമ്മീഷന്റെ കാലത്താണ് വിരമിച്ചതെന്നോ നോക്കാതെ ഒരേ തുക പെൻഷനായി നൽകുന്ന പദ്ധതിയാണിത്. നിലവിൽ, ഒരേ തസ്തികയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ വിരമിച്ചവർക്ക് ലഭിക്കുന്ന പെൻഷനിൽ വലിയ വ്യത്യാസമുണ്ട്.
ALSO READ: ഡിഎ വർദ്ധനവ് പ്രഖ്യാപനം ഉടൻ, ജൂലൈ മുതലുള്ള കുടിശ്ശികയും അക്കൗണ്ടിൽ
ഇത് പരിഹരിക്കാനാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. വിവിധ ശമ്പള കമ്മീഷൻ കാലയളവുകളിൽ വിരമിച്ചവർക്ക് വ്യത്യസ്ത പെൻഷൻ തുകയാണ് ലഭിക്കുന്നത്. ഒരേ റാങ്കിൽ സേവനമനുഷ്ഠിച്ചവർക്ക് വിരമിച്ച വർഷത്തിന്റെ പേരിൽ പെൻഷനിൽ വലിയ വ്യത്യാസം വരുന്നത് നീതികേടാണെന്ന് ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി. ശ്രീകുമാർ പറഞ്ഞു.
ജീവനക്കാരുടെ ആവശ്യങ്ങൾ
നോഷണൽ പേ ഫിക്സേഷൻ
പെൻഷൻ തുകയിലെ വിവേചനം അവസാനിപ്പിക്കാൻ ‘നോഷണൽ പേ ഫിക്സേഷൻ’ രീതി നടപ്പിലാക്കണമെന്നാണ് ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ നിർദ്ദേശിക്കുന്നത്. ഒരാൾ വിരമിച്ച തസ്തിക, അന്നത്തെ ശമ്പള സ്കെയിൽ, പിന്നീടുണ്ടായ തസ്തികകളുടെ അപഗ്രേഡേഷൻ/പ്രൊമോഷൻ എന്നിവ കണക്കാക്കി നിലവിലെ സ്കെയിലിലേക്ക് പെൻഷൻ തുല്യമാക്കുന്ന രീതിയാണിത്.
50% പെൻഷൻ
പുതിയ ശമ്പള കമ്മീഷൻ വരുമ്പോൾ, വിരമിച്ച തസ്തികയിലെ പുനർനിർണ്ണയിച്ച ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും പെൻഷനായി നിശ്ചയിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. പഴയ പെൻഷൻ പദ്ധതിക്ക് കീഴിൽ വരുന്ന പെൻഷൻകാർക്ക് മാത്രമാണ് നിലവിൽ ഈ ആനുകൂല്യം ബാധകമാകുന്നത്.
English Summary:
Employee and pensioner organisations are demanding that the One Rank One Pension (OROP) system currently available to the armed forces, Supreme Court and High Court judges, and the Comptroller and Auditor General (CAG) be extended to all central government employees and pensioners covered under Levels 1 to 18.