8th Pay Commission: മിനിമം ശമ്പളം 72,000 രൂപ, ജോലി സമയം കുറയ്ക്കണം! 8-ാം ശമ്പള കമ്മീഷൻ ബെംഗളൂരുവിൽ

8th Pay Commission, Minimum Salary Hike: ജോലി സമയം, കുടിശ്ശികയുള്ള അലവൻസുകൾ, മറ്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി റെയിൽവേ ജീവനക്കാരുടെ സംഘടനകളും റെയിൽവേ ബോർഡിന് മുന്നിൽ കടുത്ത പ്രതിഷേധവും ആവശ്യങ്ങളും ഉന്നയിച്ചിരിക്കുകയാണ്. അതേസമയം, കുടിശ്ശികയുള്ള അലവൻസുകൾ നൽകാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

8th Pay Commission: മിനിമം ശമ്പളം 72,000 രൂപ, ജോലി സമയം കുറയ്ക്കണം! 8-ാം ശമ്പള കമ്മീഷൻ ബെംഗളൂരുവിൽ

പ്രതീകാത്മക ചിത്രം

Published: 

07 Oct 2026 | 12:05 PM

എട്ടാം ശമ്പള കമ്മീഷന് മുമ്പിൽ വ്യത്യസ്ത ആവശ്യങ്ങളാണ് ജീവനക്കാരുടെയും പെൻഷൻഷൻകാരുടെയും വിവിധ സംഘടനകൾ അറിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ, ജോലി സമയം, കുടിശ്ശികയുള്ള അലവൻസുകൾ, മറ്റ് ജീവനക്കാരുടെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി റെയിൽവേ ജീവനക്കാരുടെ സംഘടനകളും റെയിൽവേ ബോർഡിന് മുന്നിൽ കടുത്ത പ്രതിഷേധവും ആവശ്യങ്ങളും ഉന്നയിച്ചിരിക്കുകയാണ്.

റെയിൽവേ ജീവനക്കാരുടെ ആവശ്യം

നിലവിൽ ലോക്കോ പൈലറ്റുമാരും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരും 14 മുതൽ 17 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിതരാകാറുണ്ട്. ഇത് സുരക്ഷാ ഭീഷണിയാണെന്നും, നിയമപ്രകാരം ഒരു ഷിഫ്റ്റ് ഡ്യൂട്ടി സമയം പരമാവധി 9 മണിക്കൂറായി കുറയ്ക്കണമെന്നുമാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.

അതേസമയം, കുടിശ്ശികയുള്ള അലവൻസുകൾ നൽകാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. ജീവനക്കാരുടെ യാത്രാ അലവൻസ്, ഓവർടൈം അലവൻസ് എന്നിവ മാസങ്ങളായി വൈകുന്നതിൽ യൂണിയനുകൾ കടുത്ത അമർഷം രേഖപ്പെടുത്തി. കൃത്യസമയത്ത് അലവൻസുകൾ വിതരണം ചെയ്യാൻ റെയിൽവേ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. വിരമിക്കൽ പ്രായം, ജോലി സാഹചര്യങ്ങൾ, അസിസ്റ്റന്റുമാരുടെ നിയമനം എന്നിവയിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നു.

ALSO READ: ശുപാർശ സമർപ്പിക്കാൻ 8ാം ശമ്പള കമ്മീഷൻ; മെയ് മാസത്തിൽ പോക്കറ്റ് നിറയും!

ബെംഗളൂരുവിൽ നിർണായക യോഗം

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് 8-ാം ശമ്പള കമ്മീഷന്റെ നിർണായക ചർച്ചകൾ ബെംഗളൂരുവിൽ ആരംഭിച്ചിരിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും ബോർഡ് അധികൃതരും തമ്മിൽ നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ നിരവധി പ്രധാന കാര്യങ്ങളും ചർച്ചയായി. അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ് തന്നെയാണ് പ്രധാന ചർച്ചാവിഷയം.

ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും നിർണായകമായ ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. 7-ാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നുവെങ്കിൽ, 8-ാം ശമ്പള കമ്മീഷനിൽ ഇത് 2.86 മുതൽ 3.68 വരെയായി ഉയർത്തണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധിക്കുന്നതോടെ അടിസ്ഥാന ശമ്പളത്തിൽ വലിയ മാറ്റമുണ്ടാകും. ജീവനക്കാരുടെ ശമ്പളത്തിന് പുറമെ പെൻഷൻകാരുടെ പെൻഷൻ തുക പുനർനിർണ്ണയിക്കുന്നതിനും യോഗത്തിൽ മുൻഗണന നൽകുന്നുണ്ട്. അതോടൊപ്പം വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ്, മറ്റ് മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയിലെ വർദ്ധനവും ചർച്ചകളിൽ ഉൾപ്പെടുന്നു.

മിനിമം ശമ്പളം 72,000 രൂപയോ?

ഫിറ്റ്മെന്റ് ഫാക്ടർ 4.0 ആയി നിശ്ചയിക്കുകയാണെങ്കിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ 4.0 ആയി ഉയർത്തുകയാണെങ്കിൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് നേരെ 72,000 രൂപയായി (18,000 × 4.0) വർദ്ധിക്കും. ഇത്തരത്തിൽ ആവശ്യങ്ങൾ നിരവധിയാണെങ്കിലും സർക്കാർ അന്തിമമായി അംഗീകരിക്കുന്ന നിരക്കിനെ ആശ്രയിച്ചായിരിക്കും യഥാർത്ഥ ശമ്പള വർദ്ധനവ്.

English Summary:

Various employee and pensioner associations have submitted a range of demands to the 8th Pay Commission, and railway employees’ unions have now intensified their demands before the Railway Board. Their concerns include working hours, pending allowances, and other long-standing service-related issues.

Loading...
Unable to load recommendations.
Follow Us
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല