8th Pay Commission: ശുപാർശ സമർപ്പിക്കാൻ 8ാം ശമ്പള കമ്മീഷൻ; മെയ് മാസത്തിൽ പോക്കറ്റ് നിറയും!
8th Pay Commission Implementation Date: സ്റ്റേക്ക്‌ഹോൾഡർ തല ചർച്ചകളും യോഗങ്ങളും പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകൾ, വിവിധ മന്ത്രാലയ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നതിനായി ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) സ്റ്റേക്ക്‌ഹോൾഡർ തല ചർച്ചകളും യോഗങ്ങളും പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സംഘടനകൾ, വിവിധ മന്ത്രാലയ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തിലെ പ്രധാന ആവശ്യങ്ങൾ
ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നതിനായി ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. കൂടാതെ, പണപ്പെരുപ്പത്തിന് അനുസൃതമായി ഡിഎ ശമ്പളവുമായി ലയിപ്പിക്കുന്നതും പെൻഷൻ തുക പുനർനിർണ്ണയിക്കുന്നതും ചർച്ചകളുടെ പ്രധാന ഭാഗമാണ്. ദേശീയ പെൻഷൻ പദ്ധതിക്ക് (NPS) പകരം പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
ശമ്പള പരിഷ്കരണം മെയ് മാസത്തിൽ?
2025 നവംബർ മാസത്തിലാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. തുടർന്ന് ശുപാർശകൾ സമർപ്പിക്കാൻ പതിനെട്ട് മാസത്തെ സമയം നൽകി. ഇതനുസരിച്ച് 2027 മെയ് മാസത്തോടെ ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. കമ്മീഷൻ പഠനങ്ങൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചാലും ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സമയമെടുക്കും.
ALSO READ: ദുര്‍ഗാപൂജയ്ക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് ബോണസ്? 8ാം ശമ്പള കമ്മീഷന് മുന്നിൽ പുതിയ ആവശ്യം
സമർപ്പിച്ച റിപ്പോർട്ട് ധനമന്ത്രാലയവും എക്സ്‌പെൻഡിചർ ഡിപ്പാർട്ട്‌മെന്റും പരിശോധിച്ച് കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും. റിപ്പോർട്ട് ലഭിച്ച ശേഷം, ശുപാർശകൾ നടപ്പിലാക്കുന്നതിലെ സാമ്പത്തിക ബാധ്യതയും പ്രായോഗികതയും വിലയിരുത്താൻ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി റിപ്പോർട്ട് വിശദമായി പരിശോധിക്കും. ക്യാബിനറ്റ് അംഗീകാരം ലഭിച്ച ശേഷമായിരിക്കും പുതിയ ശമ്പള ഘടനയും അരിയർ തുകയും ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ എത്തിത്തുടങ്ങുക.
ഡിഎ വർധനവ് 3%
ഓരോ വർഷവും രണ്ട് തവണയാണ് (ജനുവരി, ജൂലൈ മാസങ്ങളിൽ) കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പുതുക്കാറുള്ളത്. എന്നാൽ ഇതിന്റെ പ്രഖ്യാപനങ്ങൾ സാധാരണയായി ഏതാനും മാസങ്ങൾ വൈകിയാണ് നടക്കാറുള്ളത്. ഈ വർഷം വരുന്ന ദീപാവലി, ദസറ ഉത്സവ സീസണുകൾക്ക് മുന്നോടിയായി ഈ ആഴ്ച തന്നെ ഡിഎ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഈ വർഷം ഡിഎ 3% ആകും വർധിക്കുന്നത്.
English Summary:
The Central Government constituted the 8th Pay Commission in November 2025 and gave it an 18-month period to submit its recommendations. Therefore, the Commission is expected to submit its report by May 2027. However, even after the recommendations are submitted, the government will need additional time to examine and approve them before the revised pay structure can be implemented.