Ayushman Bharat: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇടംനേടാം

Ayushman Bharat for Widows: അന്ത്യോദയ അന്ന യോജന, മുന്‍ഗണനാ വിഭാഗങ്ങള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Ayushman Bharat: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇടംനേടാം

ആയുഷ്മാന്‍ ഭാരത് പദ്ധതി

Published: 

26 Feb 2026 | 10:29 AM

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ വിധവകളെയും വികലാംഗരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ തലസ്ഥാനത്ത് ഏകദേശം 3.97 ലക്ഷം വിധവകളും 1.31 വികലാംഗരും ഉണ്ട്. ഇവരെല്ലാം ഇനി മുതല്‍ പദ്ധതിക്ക് കീഴില്‍ വരുമെന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ ഡല്‍ഹിയിലെ ഏകദേശം 5.5 ലക്ഷം കുടുംബങ്ങള്‍ പിഎം ജെഎവൈ പദ്ധതിക്ക് കീഴില്‍ വരും. അന്ത്യോദയ അന്ന യോജന, മുന്‍ഗണനാ വിഭാഗങ്ങള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാര്‍, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍, അംഗനവാടി തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തികമായി ദുര്‍ബലരായവര്‍ വൈദ്യസഹായം ലഭിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പാകാനായി കൊണ്ടുവന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ദേശീയ തലസ്ഥാനത്ത് ഗുണനിലവാരമുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യ സംരക്ഷണം സേവനങ്ങള്‍ ഉറപ്പാക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Also Read: LWA guidelines: സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നതിനായി ഡല്‍ഹിയിലെ 208 ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ 156ഉം സര്‍ക്കാര്‍ മേഖലയില്‍ 53 ഉം ആശുപത്രികളാണ് പദ്ധതിക്ക് കീഴിലുള്ളത്. ഇതുവരെ 29,120 ലധികം ആളുകള്‍ ഡല്‍ഹി സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി പിഎം ജെഎവൈയുടെ കീഴില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.

Follow Us
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി