Bank Of India FD Rate : 7.65% വരെ പലിശ; പുതിയ എഫ്ഡി പ്ലാനുമായി ബാങ്ക് ഓഫ് ഇന്ത്യ

Bank Of India Akshay Fixed Deposit Interest Rate : അക്ഷയ് എന്ന പേരിലാണ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ പ്രായം, പിൻവലിക്കുന്ന സമയം തുടങ്ങിയവ കണക്കിൽ എടുത്താൻ പലിശ നിരക്ക് കണക്ക് കൂട്ടുന്നത്.

Bank Of India FD Rate : 7.65% വരെ പലിശ; പുതിയ എഫ്ഡി പ്ലാനുമായി ബാങ്ക് ഓഫ് ഇന്ത്യ

Bank Of India Fd Rates (Representational Image)

Published: 

25 Nov 2026 | 06:54 PM

പൊതുമേഖല ബാങ്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ സ്ഥിര നിക്ഷേപം (Fixed Deposit) അവതരിപ്പിച്ചു. ആക്ഷയ് എന്ന പേരിൽ 500 ദിവസം കാലാവധിയിൽ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ എഫ്ഡി അവതരിപ്പിച്ചിരിക്കുന്നത്. 7.65% വരെയാണ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പദ്ധതിക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകൻ്റെ പ്രായം, നിക്ഷേപത്തിൻ്റെ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ബാങ്ക് പലിശ നിരക്ക് നിർണയിക്കുന്നത്.

സാധാരണക്കാരായ ഉപയോക്താക്കൾക്ക് 7 ശതമാനമാണ് ബാങ്ക് പലിശ നൽകുന്നത്. അതേസമയം എഫ്ഡി മെച്ച്യുരിറ്റി എത്തുന്നതിന് മുമ്പ് പിൻവലിക്കുകയാണെങ്കിൽ 6.85 ശതമാനം മാത്രമാണ് പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനമാണ് പലിശ ലഭിക്കുന്നത്. ആ നിക്ഷേപം കാലാവധി തീരുന്നതിന് പിൻവലിച്ചാൽ 7.35% പലിശയെ ലഭിക്കൂ. 80ന് വയസിന് മുകളിലുള്ളവർക്കാണ് 7.65% പലിശ ലഭിക്കുന്നത്. ഇവരുടെ നിക്ഷേപം കാലാവധിക്ക് മുമ്പ് പിൻവലിച്ചാൽ പലിശ 7.5 ശതമാനമായി കുറയും.

ALSO READ : Bank Holidays 2026: നവംബർ അവസാനം വരെ ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകൾ നേരത്തേ തീർക്കാം

കുറച്ച് നാളത്തേക്ക് മാത്രമായിട്ടാണ് ബാങ്ക് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. 10,000 മുതൽ മൂന്ന് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് മെച്ച്യൂരിറ്റി എത്തുന്നതിന് മുമ്പ് പിൻവലിക്കാൻ സാധിക്കുന്ന പദ്ധതിയിൽ (Callable FD) നിക്ഷേപിക്കാനാകൂ. അതേസമയം മെച്ച്യൂരിറ്റിക്ക് മുമ്പ് നിക്ഷേപം പിൻവലിക്കാൻ സാധിക്കാത്ത പദ്ധതിയിൽ (Non-Callable FD) ഒരു കോടി രൂപ മുതൽ മൂന്ന് കോടി രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. പലിശ മാസാടിസ്ഥാനത്തിലോ, ത്രൈമാസത്തിലോ നിക്ഷേപകർക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യം ബാങ്ക് ഇന്ത്യ നൽകുന്നുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യ അക്ഷയ് പ്ലാൻ പലിശ നിരക്ക് ഇങ്ങനെ

നിക്ഷേപകർ Callable FD Non-Callable FD
സാധാരണ നിക്ഷേപകർ 6.85% 7%
മുതിർന്ന പൗരന്മാർ 7.35% 7.50%
80 വയസിന് മുകളിലുള്ളവർ 7.50% 7.65%

English Summary

Bank of India Introduces New Fixed Deposit Plan Provides Up To 7.65% Interest Rate, Titled Akshay Fixed Deposit. 500 Days Is The Tenure For Akshay FD Plan.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ