Bank Strike: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവെച്ചു

Bank Strike Postponed 3 Day Nationwide Strike Deferred After Talks: ഞായറാഴ്ച രാത്രി 9.30ഓടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ബാങ്കുകളുടെ പ്രവൃത്തി ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായി. ഇതിനായി ഐബിഎയുടെയും യുഎഫ്ബിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Bank Strike: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവെച്ചു

ബാങ്ക് സമരം പിന്‍വലിച്ചു

Published: 

28 Sep 2026 | 06:05 AM

രാജ്യത്തെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ നടത്താനിരുന്ന രാജ്യവ്യാപക സമരമാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ താത്കാലികമായി മാറ്റിവെച്ചത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും (യുഎഫ്ബിയു) തമ്മില്‍ ഞായറാഴ്ച രാത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ബാങ്കുകളുടെ പ്രവൃത്തി ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായി. ഇതിനായി ഐബിഎയുടെയും യുഎഫ്ബിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്കുകള്‍ക്ക് അവധി. എല്ലാ ശനിയാഴ്ചകളും അവധിയാക്കി തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യാനാണ് സമിതിയുടെ ലക്ഷ്യം.

പിഎല്‍ഐ പദ്ധതിയിലും ചര്‍ച്ച

ബാങ്കുകളിലെ നാലാം ഘട്ടം മുതല്‍ അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകമായ പ്രകടനാധിഷ്ഠിത ആനുകൂല്യ പദ്ധതിയിലും മാറ്റം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ഈ വിഷയത്തിലും ഐബിഎയുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്ട്.

ജീവനക്കാരുടെയും സംഘടനകളുടെയും ആശങ്കകള്‍ പരിഗണിച്ച് പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് യുഎഫ്ബിയു അറിയിച്ചത്. 2024 മാര്‍ച്ച് എട്ടിലെ ചര്‍ച്ചകളില്‍ രേഖപ്പെടുത്തിയ മറ്റ് തീര്‍പ്പാകാത്ത വിഷയങ്ങളും ഇരു വിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് വേഗത്തില്‍ പരിഹരിക്കാന്‍ തീരുമാനമായി.

Also Read: Bank Strike: സെപ്റ്റംബര്‍ 28 മുതല്‍ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസം പണമിടപാട് നടക്കില്ല, ശ്രദ്ധിക്കാം

ഇനി സമരം വേണ്ട

സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. ഏകദേശം എട്ട് ലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും സമരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. രാജ്യത്തെ 1.81 ലക്ഷത്തിലധികം ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കാനും സാധ്യതയുണ്ടായിരുന്നു.

സമരം മാറ്റിവെച്ചതോടെ സെപ്റ്റംബര്‍ 28 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പതിവുപോലെ തുടരും. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ സേവനങ്ങള്‍ പതിവുപോലെ ലഭ്യമാകുമെന്നാണ് നിലവിലെ വിവരം. സമരം മുന്നില്‍ക്കണ്ട് സെപ്റ്റംബര്‍ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും പ്രത്യേകമായി തുറന്നിരുന്നു. തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്നതിനായിരുന്നു നടപടി.

English Summary

The proposed three-day nationwide bank strike from September 28 has been deferred following discussions between the Indian Banks’ Association and bank unions. Further talks will focus on the employees’ demand for a five-day banking week and other pending issues.

Loading...
Unable to load recommendations.
Follow Us
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി