AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bank Strike: സെപ്റ്റംബര്‍ 28 മുതല്‍ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസം പണമിടപാട് നടക്കില്ല, ശ്രദ്ധിക്കാം

Bank Strike in India: 3-Day Strike From September 28, Check Service Details: സര്‍ക്കാര്‍ പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതി തല്‍ക്കാലം മാറ്റിവെച്ചെങ്കിലും അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട ആവശ്യം പരിഗണനയില്‍ തുടരുകയാണ്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള പണിമുടക്കിന് പുറമെ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Bank Strike: സെപ്റ്റംബര്‍ 28 മുതല്‍ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസം പണമിടപാട് നടക്കില്ല, ശ്രദ്ധിക്കാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 23 Sep 2026 | 06:55 AM

രാജ്യത്തെ ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 28 മുതല്‍ രാജ്യവ്യാപകമായി പണിമുടക്കും. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ബാങ്കുകള്‍ പണിമുടക്കുന്നു

സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് പണിമുടക്ക്. അഞ്ച് ദിവസത്തെ ബാങ്കിങ് പ്രവൃത്തി ദിനങ്ങള്‍ നടപ്പാക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. പെന്‍ഷന്‍ ആനുകൂല്യങ്ങളിലെ പരിഷ്‌കരണം, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കണക്കാക്കുന്നതില്‍ ഏകീകൃത രീതി, ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാനുള്ള അവസരം തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവെക്കുന്നു.

സര്‍ക്കാര്‍ പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതി തല്‍ക്കാലം മാറ്റിവെച്ചെങ്കിലും അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട ആവശ്യം പരിഗണനയില്‍ തുടരുകയാണ്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള പണിമുടക്കിന് പുറമെ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Also Read: 8th Pay Commission: 8-ാം ശമ്പള കമ്മീഷനിൽ കുടിശ്ശിക 18 ലക്ഷം രൂപ! ഏതെല്ലാം ജീവനക്കാർക്ക് ലഭിക്കും?

അഞ്ച് ദിവസം ബാങ്കില്ല

സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് ബാങ്ക് പണിമുടക്ക്. എന്നാല്‍ ഇതിന് തൊട്ടുമുമ്പ് സെപ്റ്റംബര്‍ 26 രണ്ടാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമാണ്. അതിനാല്‍ തന്നെ പണിമുടക്ക് പ്രഖ്യാപിച്ച രീതിയില്‍ തന്നെ നടക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് ബാങ്ക് സേവനങ്ങള്‍ തടസപ്പെട്ടേക്കും.

പ്രധാന ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണം

പണിമുടക്ക് മുന്നില്‍ കണ്ട് ഉപഭോക്താക്കള്‍ ശാഖയില്‍ നേരിട്ട് എത്തി നടത്തേണ്ട പ്രധാന ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. പണമിടപാടുകള്‍, രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി ശാഖയെ ആശ്രയിച്ചുള്ള സേവനങ്ങള്‍ക്ക് പണിമുടക്ക് ദിവസങ്ങളില്‍ തടസമോ കാലതാമസമോ നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ ചെയ്തുതീര്‍ക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ എടിഎം, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള വഴികളിലൂടെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.

English Summary

Bank employees have called for a three-day nationwide strike from September 28 to 30. With the strike following a second Saturday and Sunday, banking services may be affected for five consecutive days. Digital banking and ATM services are expected to remain available.

Follow Us