AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് പൊള്ളുംവില; ലിറ്ററിന് 180 രൂപ, ഇനിയും കൂടും

Bengaluru Tender Coconut Becomes Costly: ഇടത്തരം വലുപ്പമുള്ള ഇളനീരുകള്‍ക്ക് 70 മുതല്‍ 90 രൂപ വരെ വിലയുണ്ട്. എന്നാല്‍ മൊത്തവിപണിയില്‍ 20 മുതല്‍ 25 വരെയാണ് ഇവയുടെ നിരക്ക്. ഗ്രാങ്ങളില്‍ 10 മുതല്‍ 12 രൂപയ്ക്കും ഇളനീരുകളുടെ വില്‍പന നടക്കുന്നു. ഉയര്‍ന്ന വില വില്‍പനയെ ബാധിക്കാന്‍ തുടങ്ങിയതായി വില്‍പനക്കാര്‍ പറഞ്ഞു.

Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് പൊള്ളുംവില; ലിറ്ററിന് 180 രൂപ, ഇനിയും കൂടും
പ്രതീകാത്മക ചിത്രം Image Credit source: Anuwar Hazarika/NurPhoto via Getty Images
Shiji M K
Shiji M K | Updated On: 05 Apr 2026 | 09:54 AM

വേനല്‍ച്ചൂട് കടുക്കുമ്പോള്‍ ബെംഗളൂരുവില്‍ വിലക്കയറ്റവും രൂക്ഷമാകുന്നു. ചൂടില്‍ നിന്ന് രക്ഷനേടാന്‍ നഗരവാസികളെ സഹായിക്കുന്ന ഇളനീരാണ് വിലയില്‍ മുമ്പേ കുതിക്കുന്നത്. ഇളനീരിന്റെ വില നഗരത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഉയര്‍ന്ന നിലവാരമുള്ള ഇളനീരിന് 100 ന് മുകളിലാണ് വില. ഇത് ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

ഇടത്തരം വലുപ്പമുള്ള ഇളനീരുകള്‍ക്ക് 70 മുതല്‍ 90 രൂപ വരെ വിലയുണ്ട്. എന്നാല്‍ മൊത്തവിപണിയില്‍ 20 മുതല്‍ 25 വരെയാണ് ഇവയുടെ നിരക്ക്. ഗ്രാങ്ങളില്‍ 10 മുതല്‍ 12 രൂപയ്ക്കും ഇളനീരുകളുടെ വില്‍പന നടക്കുന്നു. മാണ്ഡ്യയില്‍ നിന്നാണ് ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഗോവ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ഇളനീരെത്തുന്നത്. പ്രതിദിനം 60 മുതല്‍ 70 ട്രക്കുകളില്‍ ഇവിടെ നിന്ന് പോകുന്നതായി വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ ഉയര്‍ന്ന വില വില്‍പനയെ ബാധിക്കാന്‍ തുടങ്ങിയതായി വില്‍പനക്കാര്‍ പറഞ്ഞു. നേരത്തെ ആളുകള്‍ ഇളനീരിന്റെ വില ചോദിക്കാതെയാണ് വാങ്ങിച്ചിരുന്നത്. എന്നാല്‍ വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഭൂരിഭാഗം പേര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇളനീരുകള്‍ മതി. മാത്രമല്ല, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകള്‍ വഴി പാക്ക് ചെയ്ത ഇളനീര്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും കച്ചവടക്കാര്‍ക്ക് വെല്ലുവിളിയാകുന്നു.

Also Read: Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് വീണ്ടും വില കൂടി; ദാഹം മാറ്റാന്‍ വഴിയില്ല

ഇളനീര്‍ ലിറ്ററിന് 180 രൂപ

ബെംഗളൂരുവിലെ റോഡരികില്‍ ഇളനീര്‍ ലിറ്ററിന് 180 രൂപ എന്നെഴുതി വെച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. റീതു ജൂണ്‍ എന്ന ഉപയോക്താവ് പങ്കുവെച്ച ചിത്രത്തിലാണ് ഇളനീര്‍ ലിറ്ററിന് 180 രൂപ എന്നെഴുതിയത്. ബെംഗളൂരുവില്‍ ഇളനീര്‍ ലിറ്റര്‍ അടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയെന്ന സൂചനയാണ് ഇതുവഴി ലഭിക്കുന്നത്.

Follow Us