Gold Rate Today : ഹാവൂ! ഇത് വലിയ ആശ്വാസം; സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു

Kerala Gold Rate Today May 1st 2024 : സ്വർണവില കുത്തനെ ഇടിഞ്ഞ് 52,000ത്തിലേക്കെത്തി ചേർന്നിരിക്കുകയാണ്

Gold Rate Today : ഹാവൂ! ഇത് വലിയ ആശ്വാസം; സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു
Published: 

01 May 2024 | 12:55 PM

Kerala Gold Price Today 01.05.2024 : സ്വർണവിലയിൽ ആശ്വാസത്തിന് തുടക്കമിട്ട് മെയ് മാസം. ഏപ്രിൽ മാസത്തിൽ കുത്തനെ വില വർധിച്ച സർവ്വകാല റെക്കോർഡ് പല തവണ ഭേദിച്ചപ്പോൾ ആശങ്കയിൽ ആയിരുന്നവർക്ക് ഇപ്പോൾ ആശ്വാസത്തിൻ്റെ സൂചനയാണ് ലഭിക്കുന്നത്. സ്വർണവില കുത്തനെ ഇടിഞ്ഞുകൊണ്ടാണ് മെയ് മാസത്തിന് തുടക്കമായിരിക്കുന്നത്. കുത്തനെയുള്ള വില ഇടിവിൽ സംസ്ഥാനത്തെ സ്വർണനിരക്ക് 52,000ത്തിലേക്ക് തിരികെ എത്തി.

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് ഒന്നാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 100 രൂപയാണ്. പവന് ഇടിഞ്ഞത് 800 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,555 രൂപയാണ്. പവന്റെ വില 52,440 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തി സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 50 പൈസയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 86.50 രൂപയാണ്.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്