Business Idea: പ്രവാസിയാണോ? കുറഞ്ഞ ചെലവിൽ ഇതൊന്ന് ചെയ്തുനോക്കൂ; നല്ലൊരു തുക സമ്പാദിക്കാം

Business Ideas for Expats in UAE: യാതൊരു വിധ ചെലവുകളുമില്ലാതെ കുറഞ്ഞ സമയത്തിൽ നല്ലൊരു തുക സമ്പാദിക്കാൻ കഴിഞ്ഞാലോ? ദുബായ് പോലുള്ള ന​ഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ജോലിയോടൊപ്പം തന്നെ നിയമപരമായി ചെയ്യാൻ കഴിയുന്ന ചില സൈഡ് ബിസിനസുകളുണ്ട്. അതിൽ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഡിജിറ്റൽ സർവീസുകൾ.

Business Idea: പ്രവാസിയാണോ? കുറഞ്ഞ ചെലവിൽ ഇതൊന്ന് ചെയ്തുനോക്കൂ; നല്ലൊരു തുക സമ്പാദിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

11 Apr 2026 | 12:02 PM

കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റാൻ കടൽ കടന്ന ധാരാളം മലയാളികൾ ഉണ്ട്. എല്ലുമുറിയെ പണിയെടുത്താലും ചെലവുകൾ‌ കൂടുന്നതിനനുസരിച്ച് നല്ലൊരു തുക സമ്പാദിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാൽ യാതൊരു വിധ ചെലവുകളുമില്ലാതെ കുറഞ്ഞ സമയത്തിൽ നല്ലൊരു തുക സമ്പാദിക്കാൻ കഴിഞ്ഞാലോ? ദുബായ് പോലുള്ള ന​ഗരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ജോലിയോടൊപ്പം തന്നെ നിയമപരമായി ചെയ്യാൻ കഴിയുന്ന ചില സൈഡ് ബിസിനസുകളുണ്ട്. അതിൽ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഡിജിറ്റൽ സർവീസുകൾ.

എങ്ങനെ തുടങ്ങാം?

ദുബായിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പാർട്ട് ടൈമായി തുടങ്ങാൻ പറ്റുന്ന ഒന്നാണ് ഡിജിറ്റൽ സർവീസ്. പലതരത്തിലുള്ള ഡിജിറ്റൽ സർവീസുകളുണ്ട്. എസ്.ഇ.ഒ, കണ്ടറ്റ് റൈറ്റിം​ഗ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, വീഡിയോ എഡിറ്റിം​ഗ്, വെബ് ഡിസൈനിം​ഗ് ഇതെല്ലാം സാധ്യതകളാണ്. ഇതെല്ലാം ഒരുമിച്ച് ചെയ്യാതെ ഏതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

നിയമം എങ്ങനെ?

എന്തുചെയ്യുമ്പോഴും നിയമപരമായ അനുമതി അത്യാവശ്യമാണ്. ഡിജിറ്റൽ സർവീസ് നിയമപരമായി ചെയ്യാൻ ഫ്രീലാൻഡ് പെർമിറ്റ്, ഇ – ട്രേഡർ ലൈസൻസ് എന്നിങ്ങനെ രണ്ട് വഴികളാണുള്ളത്. യു.എ.ഇയിലെ വിവിധ ഫ്രീസോണുകൾ വ്യക്തികൾക്ക് അവരുടെ സ്വന്തം പേരിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ നൽകുന്ന അനുമതിയാണ് ഫ്രീലാൻഡ് പെർമിറ്റ്. സാധാരണയായി AED 7,500 മുതൽ AED 12,000 വരെയാണ് ഒരു വർഷത്തെ പെർമിറ്റ് ഫീസ്.

ALSO READ: ദുബായിൽ പണി എടുത്ത് കഷ്ടപ്പെടുന്നവരാണോ? സൈഡായി ഇങ്ങനെ ചെയ്തുനോക്കൂ…രക്ഷപ്പെടും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ സ്വന്തം വെബ്‌സൈറ്റ് വഴിയോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ വ്യക്തികളെ അനുവദിക്കുന്ന ലൈസൻസാണ് ഇ- ട്രേഡർ ലൈസൻസ്. ഏകദേശം AED 1,070 ആണ് ഒരു വർഷത്തേക്കുള്ള ചെലവായി വരുന്നത്. ഇത് ഓരോ വർഷവും പുതുക്കേണ്ടതുണ്ട്.

വരുമാനം എത്ര?

നിങ്ങൾ കണ്ടെത്തുന്ന ക്ലയറ്റുകളെ ആശ്രയിച്ചിരിക്കും വരുമാനവും. തുടക്കത്തിൽ 2-3 ക്ലയന്റുകളെ ലഭിച്ചാൽ തന്നെ ജോലിയോടൊപ്പം AED 3,000 മുതൽ 7,000 വരെ അതായത് ഏകദേശം 65,000 രൂപ 1,50,000 രൂപ വരെ അധികമായി സമ്പാദിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ കുറഞ്ഞ നിരക്കിൽ ജോലി ചെയ്ത് നല്ല റിവ്യൂകൾ നേടി, പിന്നീട് നിരക്കുകൾ വർദ്ധിപ്പിക്കാവുന്നതാണ്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു