AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chicken Price: കോഴിയിറച്ചി ആവോളം കഴിച്ചോളൂ, വില കുറഞ്ഞു; ഇനി കൂടുമോ?

Kerala Chicken Prices Drop as Heat Wave and LPG Crisis Hit Market: നിലവില്‍ കേരളത്തിലെ പല ഹോട്ടലുകളും പാചകവാതകം അധികം ആവശ്യമില്ലാത്ത ഭക്ഷണസാധനങ്ങളാണ് കൂടുതലായി പാകം ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കോഴി വിഭവങ്ങള്‍ കുറയ്ക്കാന്‍ വഴിയൊരുക്കി. എല്‍പിജി വിതരണം തടസങ്ങളില്ലാതെ തുടരുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, പല ഹോട്ടലുകളും ക്ഷാമം നേരിടുന്നുണ്ട്.

Chicken Price: കോഴിയിറച്ചി ആവോളം കഴിച്ചോളൂ, വില കുറഞ്ഞു; ഇനി കൂടുമോ?
പ്രതീകാത്മക ചിത്രം Image Credit source: ruizluquepaz/E+/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 24 Apr 2026 | 12:42 PM

നോമ്പും ഈസ്റ്ററും കഴിഞ്ഞതോടെ കോഴിയിറച്ചയുടെ വില (Kerala Chicken Price) താഴേക്ക് കൂപ്പുക്കുത്തി. ഒപ്പം വേനല്‍ച്ചൂടും കൂടി ആയതോടെ കോഴി കര്‍ഷകര്‍ വലഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കോഴിയിറച്ചിയുടെ വില അനുദിനം താഴോട്ടിറങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിവിലയില്‍ സംഭവിച്ചത് റെക്കോഡ് ഇടിവാണ്. കൂടാതെ പാചകവാതക വിതരണത്തില്‍ നേരിടുന്ന പ്രതിസന്ധിയും ചിക്കൻ്റെ വിലയിടിവിന് കാരണമാകുന്നുണ്ട്. പാചകവാതകം കിട്ടാനില്ലാതെ വന്നതോടെ സംസ്ഥാനത്തെ പല ഹോട്ടലുകളും അടച്ചുപൂട്ടി. ഇത് കോഴിയുടെ ഡിമാന്‍ഡ് കുറച്ചു. ചില ഹോട്ടലുകൾ ചിക്കൻ ഉത്പനങ്ങൾ പാകം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്തു.

നിലവില്‍ കേരളത്തിലെ പല ഹോട്ടലുകളും പാചകവാതകം അധികം ആവശ്യമില്ലാത്ത ഭക്ഷണസാധനങ്ങളാണ് കൂടുതലായി പാകം ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കോഴി വിഭവങ്ങള്‍ കുറയ്ക്കാന്‍ വഴിയൊരുക്കി. എല്‍പിജി വിതരണം തടസങ്ങളില്ലാതെ തുടരുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, പല ഹോട്ടലുകളും എൽപിജി ക്ഷാമം നേരിടുന്നുണ്ട്. ഹോട്ടലുകളിൽ മാത്രമല്ല, വീടുകളിലും ചിക്കൻ വിഭവങ്ങൾ കുറയ്ക്കുന്നുണ്ട്. എൽപിജി ക്ഷാമം നേരിടുന്നത് കൊണ്ട് ഗ്യാസം അധികം ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങൾ വീടുകളിൽ പാകം ചെയ്യുന്നതും കുറഞ്ഞ് വരികയാണ്.

വേനല്‍ച്ചൂടും വില്ലനായി

എല്‍പിജി ക്ഷാമത്തിന് പുറമെ വേനല്‍ച്ചൂട് കനത്തതും കോഴിയുടെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ കോഴി ഉള്‍പ്പെടെയുള്ള ഇറച്ചികളോട് ആളുകള്‍ വിമുഖത കാണിക്കുന്നത് സാധാരണമാണ്. ഡിമാന്‍ഡ് കുറയുന്നതിനൊപ്പം ഉയര്‍ന്ന ചൂടില്‍ കോഴികള്‍ ചത്തൊടുങ്ങാനും തുടങ്ങിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.

Also Read: Chicken Price Hike: പിടിവിട്ട് കോഴി ഇറച്ചി; വില 300നടുത്ത്

മാര്‍ച്ച് മാസത്തിന്റെ അവസാനത്തോടെ 200 രൂപ വരെ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയിറച്ചിക്ക് നിലവില്‍ 110 മുതൽ 100 രൂപ എന്നിങ്ങനെയാണ് വില. എന്നാല്‍ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ 100 രൂപയ്ക്ക് താഴെയും ചിക്കന് വില ഈടാക്കുന്നുണ്ട്. ഇത് ഇനിയും കുറഞ്ഞേക്കുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ഈ വർഷത്തിൻ്റെ തുടക്കത്തില്‍ റെക്കോഡ് വിലയിലായിരുന്നു കോഴി വില്‍പന. പുതുവത്സരവും ക്രിസ്തുമസും കഴിഞ്ഞിട്ടും 300 രൂപയ്ക്ക് മുകളിലായിരുന്നു സംസ്ഥാനത്തെ കോഴിവില. പിന്നീട് നടന്ന സമരങ്ങളുടെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് വില കുറഞ്ഞത്. നോമ്പും, ഈസ്റ്ററും കഴിഞ്ഞതോടെ വീടുകളിലെ കോഴി വിഭവങ്ങളുടെ ആവശ്യകതയ്ക്ക് അൽപം കുറവ് വന്നിട്ടുണ്ട്.

Follow Us