AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chicken Price Hike: പിടിവിട്ട് കോഴി ഇറച്ചി; വില 300നടുത്ത്

Chicken Price Hike in Kerala: ക്രിസ്മസ്, പുതുവത്സരം, ഈസ്റ്റർ മുതലായ സമയങ്ങളിൽ വില ഉയരുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടിയത്. അതേസമയം, പക്ഷിപ്പനിയും വില കുറച്ചില്ലാ എന്നതും ശ്രദ്ധേയമാണ്.

Nithya Vinu
Nithya Vinu | Published: 05 Jan 2026 | 06:09 PM
പച്ചക്കറി, മുട്ട തുടങ്ങി വിലക്കയറ്റത്തിൽ വലയുന്ന മലയാളികൾക്ക് മറ്റൊരു തിരിച്ചടി കൂടി. സംസ്ഥാനത്ത് പിടിവിട്ട് കോഴിയിറച്ചി വില ഉയരുന്നു. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപ വരെ എത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് വില കിലോയക്ക് ഇരുനൂറ് രൂപയായിരുന്നു.

1 / 5
വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സ്പ്രിങിന് കിലോയ്ക്ക് 340 രൂപായായി കൂടിയിട്ടുണ്ട്, ല​ഗോൺ ​കോഴി ഇറച്ചിക്ക് 230 രൂപയാണ് വില. ക്രിസ്മസ്, പുതുവത്സരം, ഈസ്റ്റർ മുതലായ സമയങ്ങളിൽ വില ഉയരുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടിയത്.

2 / 5
ന്യൂ ഇയറിന് ശേഷവും വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം. കോഴിയുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വില ഉയരുന്നത്. അതേസമയം, പക്ഷിപ്പനിയും വില കുറച്ചില്ലാ എന്നതും ശ്രദ്ധേയമാണ്.

3 / 5
ആലപ്പുഴയിൽ ചില പഞ്ചായത്തുകളിൽ കോഴിയിറച്ചി വിൽപനയ്ക്ക് നിരോധനം ഉണ്ടായിരുന്നു. ഇത്തരത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതുവല്‍സര ദിനത്തില്‍ കോഴിയിറച്ചി വില്‍പനയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായെന്നാണ് കണക്കുകൾ.

4 / 5
വിലക്കയറ്റം തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുകയെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സിവില്‍ സപ്ലൈസ് വിഭാഗം കര്‍ശനമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കട അടപ്പ് സമരത്തിലേക്ക് പോകുമെന്ന് കോഴിക്കോട് ജില്ലയിലെ ചിക്കന്‍ വ്യാപാരി വ്യവസായി സമിതി അറിയിച്ചിട്ടുണ്ട്. (​Image Credit: Getty Images)

5 / 5