AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: കേരളത്തെ ചതിച്ചത് തമിഴ്‌നാട്: വെളിച്ചെണ്ണ, തേങ്ങ വില ഇനിയെങ്ങോട്ട്?

Kerala Coconut Oil Price 2026: ഓണത്തിന് പിന്നാലെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വെളിച്ചെണ വില കുറഞ്ഞത്. നവംബര്‍ മാസത്തില്‍ 400 രൂപയായിരുന്നു ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ നിരക്ക്. ഡിസംബറില്‍ ഈ നിരക്ക് 350 ലേക്ക് എത്തി.

Coconut Oil Price: കേരളത്തെ ചതിച്ചത് തമിഴ്‌നാട്: വെളിച്ചെണ്ണ, തേങ്ങ വില ഇനിയെങ്ങോട്ട്?
വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രം Image Credit source: Leisa Tyler/LightRocket via Getty Images
Shiji M K
Shiji M K | Published: 30 Dec 2025 | 10:00 AM

തീ വിലയ്ക്ക് അന്ത്യം കുറിച്ച് കേരളത്തില്‍ വെളിച്ചെണ്ണ വില താഴോട്ടിറങ്ങുകയാണ്. 600 രൂപയ്ക്കടുത്ത് വിലയെത്തിയ വെളിച്ചെണ്ണ ഓണത്തോടെയാണ് വീണ്ടും താഴേക്കിറങ്ങിയത്. ലിറ്ററിന് 350 രൂപയോളമാണ് കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് വില വരുന്നത്. തേങ്ങവില കുറഞ്ഞതിന് പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറഞ്ഞത്.

ഓണത്തിന് പിന്നാലെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വെളിച്ചെണ വില കുറഞ്ഞത്. നവംബര്‍ മാസത്തില്‍ 400 രൂപയായിരുന്നു ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ നിരക്ക്. ഡിസംബറില്‍ ഈ നിരക്ക് 350 ലേക്ക് എത്തി. വൈകാതെ തന്നെ 300 രൂപയ്ക്കും താഴേക്ക് വെളിച്ചെണ്ണ വില എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങ ഉത്പാദനം വര്‍ധിക്കുകയും ഇവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന കൊപ്രയുടെ വരവ് ഉയര്‍ന്നതും വിലയിടിവിന് വഴിവെച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് കൊപ്ര എത്തുന്നത് വര്‍ധിക്കുന്നതോടെ വില ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Also Read: Coconut Oil Price: വെളിച്ചെണ്ണ വാങ്ങിയോ? വില ചതിക്കില്ല, കൂടെ ഇതും വാങ്ങിക്കോളൂ…

തേങ്ങ വിലയും ഒരിടയ്ക്ക് നന്നായി വര്‍ധിച്ചിരുന്നു, 80 രൂപയോളം വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് നിലവില്‍ 53 മുതല്‍ 60 രൂപ വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിലോയ്ക്ക് വില ഈടാക്കുന്നത്. തേങ്ങയുടെ മൊത്തവിലയിലും കാര്യമായ ഇടിവുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 60 മുതല്‍ 65 രൂപ വരെയായിരിക്കും തേങ്ങയ്ക്ക് വില ലഭിച്ചിരുന്നത്. നിലവില്‍ 45 മുതല്‍ 50 രൂപ വരെയാണ് വില.

പച്ചത്തേങ്ങ മാര്‍ക്കറ്റിലേക്ക് വലിയ അളവില്‍ എത്തുന്നതിനാല്‍ ഇനിയും തേങ്ങ വില ഇടിയുമെന്നാണ് മലഞ്ചരക്ക് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ തെങ്ങ് കൃഷി നടത്തുന്നവര്‍ക്ക് വിലയിടിയുന്നത് കനത്ത നഷ്ടം വരുത്താനിടയുണ്ട്.