AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Colgate: സോപ്പിൽ നിന്നും പേസ്റ്റിലേക്ക്….കോടികൾ കൊയത കോൾഗേറ്റിന്റെ കഥ

Colgate success story: ന്യൂയോർക്കിൽ നിന്നും ഇന്ത്യൻ വീടുകളിലേക്ക് എങ്ങനെയാണ് ഈ ടൂത്ത് പേസ്റ്റ് കടന്നുവന്നതെന്ന് അറിയാമോ? ജനപ്രിയ ടൂത്ത് പേസ്റ്റ് ബ്രാൻഡിന്റെ 200 വർഷത്തിലേറെ പഴക്കമുള്ള കഥ അറിയാം.....

Colgate: സോപ്പിൽ നിന്നും പേസ്റ്റിലേക്ക്….കോടികൾ കൊയത കോൾഗേറ്റിന്റെ കഥ
Colgate Image Credit source: social media
nithya
Nithya Vinu | Published: 05 Dec 2025 15:07 PM

നിത്യോപയോ​ഗ സാധനങ്ങളുടെ കൂട്ടത്തിലെ പ്രധാനിയാണ് ടൂത്ത് പേസ്റ്റ്. ബ്രാൻഡുകൾ നിരവധി ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കോൾ​ഗേറ്റ് തന്നെയാണ്. എന്നാൽ ന്യൂയോർക്കിൽ നിന്നും ഇന്ത്യൻ വീടുകളിലേക്ക് എങ്ങനെയാണ് ഈ ടൂത്ത് പേസ്റ്റ് കടന്നുവന്നതെന്ന് അറിയാമോ? ജനപ്രിയ ടൂത്ത് പേസ്റ്റ് ബ്രാൻഡിന്റെ 200 വർഷത്തിലേറെ പഴക്കമുള്ള കഥ അറിയാം…..

 

കോൾ​ഗേറ്റിന്റെ പിറവി

 

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ സോപ്പുകളും, മെഴുകുതിരികളും വിറ്റു നടന്നിരുന്ന വ്യക്തിയായിരുന്നു വില്യം കോൾഗേറ്റ്. 1857ൽ, വില്യം കോൾഗേറ്റിൻറെ മരണശേഷം, മകൻ സാമുവൽ കോൾഗേറ്റ് ബിസിനസ് ഏറ്റെടുക്കുകയും കമ്പനിക്ക് ക്വാളിറ്റി ആൻഡ് കമ്പനി എന്ന് പേര് നൽകുകയും ചെയ്തു.

1873ൽ കോൾഗേറ്റ് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ടൂത്ത്പേസ്റ്റ് ആയി പുറത്തിറക്കി. ജാറുകളിലായിരുന്നു ആദ്യകാലത്തെ വിൽപന. തുടർന്ന് 1896ൽ കോൾഗേറ്റ് റിബൺ ഡെൻറൽ ക്രീം പുറത്തിറക്കി.

ഇന്ന് ടൂത്ത് പേസ്റ്റിന് പുറമേ, ടൂത്ത് ബ്രഷ്, ഡെൻറൽ ഫ്ലോസ്, മൗത്ത് റിൻസസ്, ടൂത്ത് വൈറ്റ്നർ എന്നിങ്ങനെയുള്ള നീണ്ട ഉൽപ്പന്ന ശ്രേണി കോൾഗേറ്റിനുണ്ട്. കൂടാതെ, ഡെൻറിസ്റ്റുകളുടെയും, ആരോഗ്യ വിദഗ്ധരുടെയും സഹായവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

 

ഇന്ത്യയിലേക്ക്…

 

200 വർഷത്തിലേറെ പഴക്കമുള്ള ഈ സ്ഥാപനം 1937-ലാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. പാമോലിവ്-പീറ്റ് കമ്പനി കോൾഗേറ്റ് ഏറ്റെടുത്തു. ഈ ഐതിഹാസിക ബ്രാൻഡിനെ ഇന്ന് നയിക്കുകയും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന വനിതാ നേതൃത്വമാണ് പ്രഭ നരസിംഹൻ. നിലവിൽ കോൾഗേറ്റ്-പാമോലിവ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് പ്രഭ നരസിംഹൻ.

2022-ലാണ് പ്രഭ നരസിംഹൻ കോൾഗേറ്റ്-പാമോലിവ് ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായി ചുമതലയേറ്റത്. പ്രഭയുടെ തന്ത്രപരമായ നേതൃത്വത്തിന് കീഴിൽ കോൾഗേറ്റ്-പാമോലിവ് ഇന്ത്യ സാമ്പത്തികമായി ലാഭം നേടി.

 

കോൾഗേറ്റ് ലോഗോ

 

കോൾഗേറ്റ് എന്ന പേര് പോലെ തന്നെ അതിൻറെ ലോഗോയും ശ്രദ്ധ നേടി. വെള്ളയും ചുവപ്പും കലർന്ന വളരെ ലളിതമായ ലോഗോയാണ് കോൾഗേറ്റിന്റേത്. ബ്രാൻഡ് നെയിമിന് താഴെ ഒരു പുഞ്ചിരിയുടെ പ്രതീകമായി ഒരു വളഞ്ഞ വരയുണ്ട്.

 

 

.