AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇനിയൊരു തിരിച്ചുവരവില്ല ശശ്യേ…ഇന്നത്തെ സ്വര്‍ണവില അറിയേണ്ട?

Gold and Silver Prices on February 4 Wednesday: കഴിഞ്ഞ ദിവസം രാവിലെ പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 1,600 രൂപ ഉയര്‍ന്ന് വില 1,12,880 ലേക്കെത്തി. ഗ്രാമിന് രാവിലെ കുറഞ്ഞത് 130 രൂപ, 14,040 ആയിരുന്നു ഉച്ച വരെയുള്ള നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 ലേക്ക് വില കയറി.

Kerala Gold Rate: ഇനിയൊരു തിരിച്ചുവരവില്ല ശശ്യേ…ഇന്നത്തെ സ്വര്‍ണവില അറിയേണ്ട?
പ്രതീകാത്മക ചിത്രം Image Credit source: Prasit photo/Moment/Getty Images
Shiji M K
Shiji M K | Updated On: 04 Feb 2026 | 10:47 AM

സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. 1,12,880 രൂപയില്‍ നിന്ന് നേരെ 1,17,720 രൂപയിലേക്കാണ് വില വര്‍ധനവ്. 4,840 രൂപയാണ് ഒറ്റടിക്ക് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 605 രൂപ കൂടി 14,110 ല്‍ നിന്ന് 14,715 ലേക്കും വിലയെത്തി. വെള്ളിവിലയിലും ഇന്ന് വര്‍ധനവ് തന്നെയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 320 രൂപയും ഒരു കിലോക്ക് 20,000 രൂപ കൂടി 3,20,000 രൂപയുമായി വിലമാറി.

സ്വര്‍ണത്തിന് ഓരോ സമയത്തും ഓരോ ട്രെന്‍ഡാണ്. നിലവില്‍ ആദ്യമൊന്ന് വിലകുറച്ച് മോഹിപ്പിക്കും പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ വില ഉയര്‍ത്തി ഞെട്ടിക്കുന്നതാണ് രീതി. എന്തായാലും വിലയില്‍ കാര്യമായ ഇടിവൊന്നും അടുത്തകാലത്തൊന്നും താന്‍ വരുത്താന്‍ പോകുന്നില്ലെന്ന് സ്വര്‍ണം പ്രഖ്യാപിച്ചുകഴിഞ്ഞു. 6,000 രൂപ വരെ വിലയിടിവ് സംഭവിച്ചിരുന്നുവെങ്കിലും 1 ലക്ഷത്തില്‍ നിന്ന് താഴെ ഇറങ്ങില്ലെന്ന ഭാവത്തിലാണ് പൊന്ന്.

കഴിഞ്ഞ ദിവസം രാവിലെ പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 1,600 രൂപ ഉയര്‍ന്ന് വില 1,12,880 ലേക്കെത്തി. ഗ്രാമിന് രാവിലെ കുറഞ്ഞത് 130 രൂപ, 14,040 ആയിരുന്നു ഉച്ച വരെയുള്ള നിരക്ക്. എന്നാല്‍ ഉച്ചയ്ക്ക് 200 രൂപ വര്‍ധിച്ച് 14,110 ലേക്ക് വില കയറി.

എന്നാല്‍ നാല് തവണയായിരുന്നു ഫെബ്രുവരി രണ്ടിന് സ്വര്‍ണവില മാറിയത്. ഇങ്ങനെ മാറിമറിഞ്ഞും ഫെബ്രുവരിയില്‍ സ്വര്‍ണം യാത്ര നടത്തുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. ഒരു ലക്ഷത്തിന് താഴേക്ക് എന്നെങ്കിലും സ്വര്‍ണമെത്തുമെന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. 1.30 ലക്ഷത്തില്‍ നിന്ന് 1.10 ലേക്ക് സ്വര്‍ണം നടത്തിയ ഇറക്കമാണ് പ്രതീക്ഷ ഇരട്ടിയാക്കുന്നത്.

Also Read: Kerala Gold Rate: ഞെട്ടിക്കല്‍ നിരക്കില്ല, സ്വര്‍ണവിലയില്‍ ആശ്വസിക്കാം

എന്നാല്‍ വലിയൊരിറക്കത്തിന് പിന്നാലെ വീണ്ടും പടവുകള്‍ കയറിത്തുടങ്ങിയ സ്വര്‍ണം ഉപഭോക്താക്കളില്‍ ആശങ്ക വിതയ്ക്കുന്നു. രാജ്യാന്തര തലത്തില്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവിന് വഴിവെച്ചത്. എന്നാല്‍ വിലയിടിവ് മുതലെടുത്ത് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വീണ്ടും വര്‍ധിപ്പിച്ച്, വില ഉയരുന്നതിന് വഴിവെക്കും.

Follow Us