AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Commodity Price: കാലാവസ്ഥ തുണച്ചു, നേട്ടം കാപ്പി കർഷകർക്ക്; വെളിച്ചെണ്ണയ്ക്ക് വെല്ലുവിളിയായി തേങ്ങ വിലയും

Commodity Price Today: കാലാവസ്ഥ അനുകൂലമായതോടെ വിളവ് ഉയർന്നു. കർണാടകവും കേരളവും തമിഴ്‌നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കാപ്പി കൃഷിയിൽ നിന്നും കൂടുതൽ വരുമാനം സ്വന്തമാക്കുമെന്നാണ്‌ വിലയിരുത്തൽ.

Commodity Price: കാലാവസ്ഥ തുണച്ചു, നേട്ടം കാപ്പി കർഷകർക്ക്; വെളിച്ചെണ്ണയ്ക്ക് വെല്ലുവിളിയായി തേങ്ങ വിലയും
Commodity PriceImage Credit source: Getty Images
nithya
Nithya Vinu | Updated On: 14 Nov 2025 08:21 AM

മലയാളികൾക്ക് ആശങ്ക ഉയർത്തി സംസ്ഥാനത്തെ തേങ്ങ വില. കിലോയ്ക്ക് കിലോ 88 രൂപ വരെ ഉയർന്നാണ്‌ തേങ്ങയുടെ വ്യാപാരം നഗര പ്രദേശങ്ങളിൽ നടക്കുന്നത്‌. നാളികേര സീസണിന് ഇനിയും മാസങ്ങളുള്ളതിനാൽ പച്ച തേങ്ങയുടെ വില ഉയരുമെന്നാണ് വിവരം. തേങ്ങ വില ഉയരുന്നതിനനുസരിച്ച് വെളിച്ചെണ്ണ വിലയും ഉയർന്നേക്കും. തുടർച്ചയായ മൂന്നാം വാരത്തിലും വെളിച്ചെണ്ണ 35,700 രൂപയിലാണ്‌.

റബർ വിലയും കുതിക്കുകയാണ്. കഴിഞ്ഞ ദിവസം നാലാം ഗ്രേഡ്‌ റബർ ക്വിന്റലിന്‌ 18,800 രൂപയിലാണ് വിപണനം നടന്നത്. വ്യവസായിക മേഖലയിൽ നിന്നും ഷീറ്റിന്‌ ആവശ്യക്കാരേറിയതാണ് വില കൂട്ടിയത്. കൂടാതെ കാലാവസ്ഥ അനുകൂലമായതും റബർ കർഷകർക്ക് നേട്ടമായി. മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ഷീറ്റ്‌ വരവ്‌ ഉയരും.

ALSO READ: 2,000 അല്ല ഇത്തവണ 4,000 ലഭിക്കും; പിഎം കിസാന്‍ 21ാം ഗഡു ഉടന്‍ അക്കൗണ്ടിലേക്ക്

കാപ്പി ഉൽപാദനത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായതോടെ വിളവ് ഉയർന്നു. കർണാടകവും കേരളവും തമിഴ്‌നാടുമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കാപ്പി കൃഷിയിൽ നിന്നും കൂടുതൽ വരുമാനം സ്വന്തമാക്കുമെന്നാണ്‌ വിലയിരുത്തൽ. അറബിക്ക കാപ്പി ഉൽപാദനം 12 ശതമാനം ഉയർന്ന്‌ 1.18 ലക്ഷം ടണ്ണിലേയ്‌ക്ക്‌ കയറുമെന്നാണ്‌ കണക്കാക്കുന്നത്‌. റോബസ്‌റ്റ ഉൽപാദനം 2.84 ലക്ഷം ടൺ പ്രതീക്ഷിക്കുന്നുണ്ട്.

കർണാടകത്തിലെ കൂർഗ്, ചിക്കമംഗലൂർ, ഹസ്സൻ മേഖലയിലും കേരളത്തിൽ വയനാട്‌, ഇടുക്കി ജില്ലകളിലും പാലക്കാട്‌ നെല്ലിയാംപതിയിലുമാണ് കാപ്പി കൃഷി പ്രധാനമായും ഉള്ളത്. വയനാട്ടിൽ കാപ്പി പരിപ്പ്‌ കിലോ 415 രൂപയ്ക്കും കട്ടപ്പന വിപണിയിൽ റോബസ്‌റ്റ 230 രൂപയ്ക്കുമായിരുന്നു വ്യാപാരം.