8th Pay Commission: ശമ്പളം എത്ര കൂടണം? സർക്കാർ ജീവനക്കാരേ, ഈ അവസരം പാഴാക്കല്ലേ…
8th Pay Commission Update: കമ്മീഷനെ രൂപീകരിച്ചെങ്കിലും പുതിയ ശമ്പളപരിഷ്കരണം എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. എട്ടാം സിപിസിയിൽ വലിയ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം.
രാജ്യത്തെ ദശലക്ഷ്ക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരാണ് എട്ടാം ശമ്പളകമ്മീഷന് വേണ്ടി കാത്തിരിക്കുന്നത്. കമ്മീഷനെ രൂപീകരിച്ചെങ്കിലും പുതിയ ശമ്പളപരിഷ്കരണം എന്ന് മുതൽ നടപ്പിലാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. എട്ടാം സിപിസിയിൽ വലിയ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോഴിതാ, ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാൻ വിവിധ ജീവനക്കാരുടെ സംഘടനകൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും അവസരം നൽരിയിരിക്കുകയാണ്. ഏപ്രിൽ 30 വരെയാണ് സമയം.
എങ്ങനെ സമർപ്പിക്കണം?
എട്ടാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ്, innovateindia.mygov.in-ലെ MyGov പോര്‍ട്ടല്‍ എന്നീ വഴികളിലൂടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യക്തികള്‍ക്കും അവരുടെ മെമ്മോറാണ്ടങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി നടത്തുന്ന സമര്‍പ്പണങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പേപ്പര്‍ അധിഷ്ഠിത പകര്‍പ്പുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ പിഡിഎഫുകള്‍ എന്നിവ സ്വീകരിക്കില്ല.
ആർക്കൊക്കെ അഭിപ്രായങ്ങൾ അറിയിക്കാം?
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്ക് നിര്‍ദ്ദേശങ്ങൾ സമർപ്പിക്കാം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അഖിലേന്ത്യാ സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍, പ്രതിരോധ സേനയിലെ അംഗങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും, പാര്‍ലമെന്റ് നിയമങ്ങള്‍ പ്രകാരം സ്ഥാപിതമായ റെഗുലേറ്ററി ബോഡികളിലെ അംഗങ്ങളും (ആര്‍ബിഐ ഒഴികെ), സുപ്രീം കോടതിയിലെ ജീവനക്കാർ
ALSO READ: ജീവനക്കാരുടെ അടിസ്ഥാനശമ്പളം 54,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടർ 3.0 ആയാൽ സംഭവിക്കുന്നത് എന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ചെലവുകള്‍ വഹിക്കുന്ന ഹൈക്കോടതികളിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കീഴ് കോടതികളില്‍ ജോലി ചെയ്യുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാം.
പെന്‍ഷന്‍കാര്‍, സര്‍വീസ് അസോസിയേഷനുകള്‍ അല്ലെങ്കില്‍ യൂണിയനുകള്‍, കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംഘടനകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
ശമ്പള വർദ്ധനവ് എത്രയുണ്ടാകും?
നിലവിലെ പത്താം ശമ്പള കമ്മീഷന് പകരമായി എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 20% മുതൽ 35% വരെ ശമ്പള വർദ്ധനവാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്.
സാധാരണഗതിയിൽ ഓരോ പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷനുകൾ നടപ്പിലാക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016-ലാണ് നിലവിൽ വന്നത്. അതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരിയിലായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്.