AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Street Shopping: 10 രൂപയ്ക്ക് അടിപൊളി ഡ്രസ്, ചെരുപ്പ്…ബെംഗളൂരുവിലെ ഷോപ്പിങ് സ്‌പോട്ടുകള്‍ അറിഞ്ഞാലോ?

Top Street Markets in Bengaluru for Affordable Shopping: ഐടി നഗരമെന്ന് അറിയപ്പെടുന്ന ബെംഗളൂൂരു ഷോപ്പിങ് പ്രേമികള്‍ക്ക് സ്വര്‍ഗമാണ്. കുറഞ്ഞ വിലയ്ക്ക് അടിപൊളി സാധനങ്ങള്‍ വില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ ബെംഗളൂരുവിലുണ്ട്.

Bengaluru Street Shopping: 10 രൂപയ്ക്ക് അടിപൊളി ഡ്രസ്, ചെരുപ്പ്…ബെംഗളൂരുവിലെ ഷോപ്പിങ് സ്‌പോട്ടുകള്‍ അറിഞ്ഞാലോ?
പ്രതീകാത്മക ചിത്രം Image Credit source: deepart386/E+/Getty Images
Shiji M K
Shiji M K | Published: 08 Mar 2026 | 11:44 AM

ജോലി, വിനോദം, ബിസിനസ്, വിദ്യാഭ്യാസം ഇതിനൊന്നും മാത്രമല്ല ആളുകള്‍ ബെംഗളൂരുവിലേക്ക് എത്തുന്നത്, മറിച്ച് വന്‍വിലക്കുറവില്‍ അടിപൊളി സാധനങ്ങള്‍ വാങ്ങിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് ഓരോ യാത്രയ്ക്കും പിന്നില്‍. ഐടി നഗരമെന്ന് അറിയപ്പെടുന്ന ബെംഗളൂൂരു ഷോപ്പിങ് പ്രേമികള്‍ക്ക് സ്വര്‍ഗമാണ്. കുറഞ്ഞ വിലയ്ക്ക് അടിപൊളി സാധനങ്ങള്‍ വില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ ബെംഗളൂരുവിലുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കിയാലോ?

കൊമേഴ്ഷ്യല്‍ സ്ട്രീറ്റ്

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് കൊമേഴ്ഷ്യല്‍ സ്ട്രീറ്റ്. ട്രെന്‍ഡി വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവ വന്‍ വിലക്കുറവില്‍ ഇവിടെ ലഭിക്കും. മാത്രമല്ല, ബാര്‍ഗെയ്ന്‍ ചെയ്താല്‍ ഇവിടെ എന്തും പത്ത് രൂപയ്ക്ക് പോലും ലഭിക്കുന്നതാണ്.

ചിക്‌പേറ്റ് മാര്‍ക്കറ്റ്

ഏറ്റവും പഴക്കംചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് ചിക്‌പേറ്റ്. സാരികള്‍, ഡ്രസ് മെറ്റീരിയലുകള്‍, മറ്റ് തുണിത്തരങ്ങള്‍ എന്നിവ ഹോള്‍സെയില്‍ വിലയില്‍ സ്വന്തമാക്കാന്‍ ഇവിടേക്ക് വന്നാല്‍ മതി.

ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്ക് മാര്‍ക്കറ്റ്

ബെംഗളൂരുകാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോപ്പിങ് സ്‌പോട്ടുകളില്‍ ഒന്നാണ് ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്ക്. കാഷ്വല്‍ വസ്ത്രങ്ങള്‍, ജ്വല്ലറി, ബാഗുകള്‍, ഹോം ഡെക്കര്‍ തുടങ്ങിയ സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങിക്കാനാകും. ഷോപ്പിങ് കഴിഞ്ഞാല്‍ നല്ല സ്ട്രീറ്റ് ഫുഡും ഇവിടെ നിന്ന് കഴിക്കാം.

മല്ലേശ്വരം മാര്‍ക്കറ്റ്

വസ്ത്രങ്ങള്‍, പൂക്കള്‍, മസാലകള്‍, കൈത്തറി ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥലമാണ് മല്ലേശ്വരം മാര്‍ക്കറ്റ്. പഴയ ബെംഗളൂരുവിന്റെ കാഴ്ചയും ഇവിടെ ആസ്വദിക്കാനാകുന്നതാണ്.

Also Read: Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ

അവന്യൂ റോഡ്

പുസ്തപ്രേമികളുടെ സ്വര്‍ഗമെന്ന് വിളിക്കാനാകുന്ന സ്ഥലമാണ് അവന്യൂ റോഡ്. പുസ്തകങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, ആക്‌സസറികള്‍ എന്നിവ ഇവിടെ നിന്ന് വാങ്ങിക്കാം.

കെആര്‍ മാര്‍ക്കറ്റ്

ബെംഗളൂരുവിലെ പഴയ മാര്‍ക്കറ്റുകളിലൊന്നാണിത്. പൂക്കള്‍, മസാലകള്‍, പഴങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.

Follow Us