AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold-Silver ETFs: സ്വര്‍ണം-വെള്ളി ഇടിഎഫുകള്‍ കൈവശമുണ്ടോ? ഏപ്രില്‍ 1 മുതല്‍ ഇതെല്ലാം മാറും

SEBI’s New Rules Effective From April 1, 2026: സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇടിഎഫുകളുടെ നെറ്റ് ആസ്തി മൂല്യം നിര്‍ണയിക്കാന്‍ ഫണ്ട് ഹൗസുകള്‍ അന്താരാഷ്ട്ര മാനദണ്ഡമായ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ വിലയായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്.

Gold-Silver ETFs: സ്വര്‍ണം-വെള്ളി ഇടിഎഫുകള്‍ കൈവശമുണ്ടോ? ഏപ്രില്‍ 1 മുതല്‍ ഇതെല്ലാം മാറും
പ്രതീകാത്മക ചിത്രം Image Credit source: OsakaWayne Studios/ Getty Images
Shiji M K
Shiji M K | Published: 08 Mar 2026 | 12:21 PM

മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളോടാണ് (ഇടിഎഫ്) ഇന്ന് നിക്ഷേപകര്‍ക്ക് താത്പര്യം. സ്വര്‍ണം, വെള്ളി ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നവര്‍ ധാരാളമാണ്. ലോഹത്തിന്റെ വില വര്‍ധിക്കുന്നതിന് അനുസരിച്ച് ഇടിഎഫ് നിക്ഷേപത്തില്‍ നിന്നും വലിയ തുക കോര്‍പ്പസായി നേടാനാകും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇടിഎഫുകളുടെ നെറ്റ് ആസ്തി മൂല്യം നിര്‍ണയിക്കാന്‍ ഫണ്ട് ഹൗസുകള്‍ അന്താരാഷ്ട്ര മാനദണ്ഡമായ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ വിലയായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2026 ഏപ്രില്‍ 1 മുതല്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രസിദ്ധീകരിക്കുന്ന വിലയിലേക്ക് ഇതുമാറും.

എന്തെല്ലാം മാറ്റങ്ങള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ ഇനി മുതല്‍ അംഗീകൃത ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രസിദ്ധീകരിക്കുന്ന പോള്‍ ചെയ്ത സ്‌പോട്ട് വിലകള്‍ ഉപയോഗിച്ചാകും പ്രവര്‍ത്തിക്കുക. ഭൗതിക വെള്ളി, സ്വര്‍ണ ഡെറിവേറ്റീവ്‌സ് കരാറുകള്‍ തീര്‍പ്പാക്കാനാണ് ഈ നിരക്ക്. രാജ്യത്ത് ഇത്തരം കരാറുകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നത് എംസിഎക്‌സ് ആണ്.

  • പ്രൈസ് സോഴ്‌സ്- ഇന്ത്യന്‍ എക്‌സ്‌ചേഞ്ചില്‍ പോള്‍ ചെയ്ത സ്‌പോട്ട് വില
  • കറന്‍സി- INR ലേക്ക് മാറ്റേണ്ടതില്ല
  • അഡ്ജസ്റ്റ്‌മെന്റ്‌സ്- ഏറ്റവും കുറഞ്ഞത്- ആഭ്യന്തര വിലയെ പ്രതിഫലിപ്പിക്കുന്നു
  • യൂണിഫോമിറ്റി- യൂണിഫോം – AMFI നിര്‍ദ്ദേശിച്ചത്

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

സ്വര്‍ണ-വെള്ളി ഇടിഎഫുകള്‍ കൈവശം വെച്ചിരിക്കുന്നവരെ എങ്ങനെയാണ് ഈ മാറ്റം ബാധിക്കാന്‍ പോകുന്നതെന്ന് നോക്കാം.

നിങ്ങളുടെ നിക്ഷേപം ഇനി അന്താരാഷ്ട്ര വിലകളെ അടിസ്ഥാനമാക്കിയുള്ളതാകില്ല. ആഭ്യന്തര വിനിമയ വിലയ്ക്ക് അനുസൃതമായിട്ടായിരിക്കും എന്‍എവി നിശ്ചയിക്കുന്നത്.

Also Read: 8th Pay Commission: ശമ്പളം എത്ര കൂടണം? സർക്കാർ ജീവനക്കാരേ, ഈ അവസരം പാഴാക്കല്ലേ…

രണ്ട് ഫണ്ട് ഹൗസുകളില്‍ നിന്നുള്ള ഗോള്‍ഡ് ഇടിഎഫുകളെ താരതമ്യം ചെയ്യുന്നതും കൂടുതല്‍ എളുപ്പമാകും. എന്‍എവിയിലെ വ്യത്യാസം, ഫണ്ടിന്റെ ഹോള്‍ഡിങുകള്‍, ചെലവുകള്‍ എന്നിവയെല്ലാം വളരെ വ്യക്തമായി പ്രതിഫലിക്കും.

പുതിയ മാറ്റം ഇന്ത്യയിലെ ഭൗതിക സ്വര്‍ണ-വെള്ളി വിപണിയെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഇടിഎഫിന്റെ എന്‍എവി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും യഥാര്‍ഥ ആഭ്യന്തര വിലയെ സൂക്ഷ്മമായി പിന്തുടരുന്നു. ഇത് ട്രാക്കിങ് പിശകുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

നിലവില്‍ ഇടിഎഫ് നിക്ഷേപം നടത്തുന്നവര്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ ഫണ്ട് ഹൗസുകള്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തും.

Follow Us