അടുക്കളച്ചെലവിന് ആശ്വാസം; പാചക എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു

Palm Soybean and Sunflower Oil Import Duty Cut; Prices May Ease: സോയാബീന്‍ എണ്ണയുടെയും പാമോയില്‍ എണ്ണയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. അതേസമയം, അസംസ്‌കൃത സൂര്യകാന്തി എണ്ണയുടെ തീരുവ പൂര്‍ണമായും ഒഴിവാക്കി. നേരത്തെ 10 ശതമാനമായിരുന്ന തീരുവയാണ് പൂജ്യമായി കുറച്ചത്.

അടുക്കളച്ചെലവിന് ആശ്വാസം; പാചക എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു

പ്രതീകാത്മക ചിത്രം

Updated On: 

24 Sep 2026 | 12:34 PM

പാചക എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പാമോയിൽ, സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതിക്ക് ചുമത്തുന്ന അടിസ്ഥാന കസ്റ്റംസ് തീരുവയാണ് കുറച്ചത്. ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് പാചക എണ്ണയുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

സോയാബീന്‍ എണ്ണയുടെയും പാമോയില്‍ എണ്ണയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. അതേസമയം, അസംസ്‌കൃത സൂര്യകാന്തി എണ്ണയുടെ തീരുവ പൂര്‍ണമായും ഒഴിവാക്കി. നേരത്തെ 10 ശതമാനമായിരുന്ന തീരുവയാണ് പൂജ്യമായി കുറച്ചത്.

ശുദ്ധീകരിച്ച എണ്ണയ്ക്കും തീരുവ കുറച്ചു

അസംസ്‌കൃത എണ്ണകള്‍ക്ക് പുറമെ ശുദ്ധീകരിച്ച പാചക എണ്ണകളുടെ ഇറക്കുമതി തീരുവയിലും കുറവുണ്ട്. ശുദ്ധീകരിച്ച സോയാബീന്‍ എണ്ണയുടെയും പാമോയില്‍ എണ്ണയുടെയും തീരുവ 32.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായി കുറച്ചു.

ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി തീരുവ 32.5 ശതമാനത്തില്‍ നിന്ന് 22.5 ശതമാനമായും കുറച്ചിട്ടുണ്ട്. പുതിയ തീരുവ നിരക്കുകള്‍ സെപ്റ്റംബര്‍ 24 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

വില കുറയാന്‍ സാധ്യത

ഇറക്കുമതി തീരുവ കുറയുന്നതോടെ രാജ്യത്തേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കുറയാന്‍ സാധ്യതയുണ്ട്. ഇതിന്റെ നേട്ടം വിതരണ ശൃംഖലയിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെങ്കില്‍ ചില്ലറ വിപണിയിലെ പാചക എണ്ണ വിലയിലും കുറവുണ്ടാകാം.

Also Read: Cigarette Price Hike: പുകവലിക്കാരേ ഇനിയെങ്കിലും എണ്ണം കുറച്ചൂടെ? സിഗരറ്റിന് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

രാജ്യത്തിന്റെ പാചക എണ്ണ ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ആഗോള വിപണിയിലെ വില, രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങള്‍ ആഭ്യന്തര വിപണിയിലെ എണ്ണവിലയെ നേരിട്ട് സ്വാധീനിക്കുന്നു.

വില സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനമെത്തുന്നത്. വ്യവസായ മേഖലയിലെ സംഘടനകളും തീരുവ കുറച്ചതോടെ പാചക എണ്ണയുടെ ചില്ലറ വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. എന്നാല്‍ തീരുവ കുറച്ചതിന്റെ മുഴുവന്‍ നേട്ടവും ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. ഇറക്കുമതി ചെലവ് കുറഞ്ഞതിന്റെ സ്വാധീനം വിപണിയിലെത്താന്‍ വിതരണ ശൃംഖലയിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ആഗോള എണ്ണവിലയിലും രൂപയുടെ വിനിമയ നിരക്കിലും ഉണ്ടാകുന്ന മാറ്റങ്ങളും അന്തിമ ചില്ലറ വിലയെ സ്വാധീനിക്കും.

English Summary

The Centre has reduced import duties on palm, soybean and sunflower oils amid rising retail prices. The move could lower import costs and may provide some relief to consumers if the benefit is passed on through the supply chain.

Loading...
Unable to load recommendations.
Follow Us
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video