Dakshayani Scheme: സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ! ‘ദാക്ഷായണി’ പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?

Kerala Dakshayani Scheme Details: സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദാക്ഷായണി സ്വയംതൊഴിൽ സഹായപദ്ധതി അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് ദാക്ഷായണി എന്ന പേര് നൽകിയത്.

Dakshayani Scheme: സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ! ദാക്ഷായണി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

07 Oct 2026 | 09:13 AM

വനിതകൾക്കായി സഹായ പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദാക്ഷായണി സ്വയംതൊഴിൽ സഹായപദ്ധതി അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് ദാക്ഷായണി എന്ന പേര് നൽകിയത്.

ദാക്ഷായണി സ്വയംതൊഴിൽ സഹായപദ്ധതി

അഞ്ച് വനിതകളെങ്കിലും അടങ്ങുന്ന സ്വയംസഹായ സംഘങ്ങൾക്കാണ് ധനസഹായം നൽകുന്നത്. സംരംഭം തുടങ്ങാനും വിപുലീകരിക്കാനും സാമ്പത്തിക സഹായം നൽകും. പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന സംഘങ്ങൾ ജില്ലാ റജിസ്ട്രാർ ഓഫിസ്, കുടുംബശ്രീ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതായിരിക്കണം.

അപേക്ഷിക്കേണ്ട വിധം, മറ്റ് വിവരങ്ങൾ

  1. 15 ലക്ഷം രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് പദ്ധതിച്ചെലവിന്റെ 75% തുക (പരാമവധി 10 ലക്ഷം രൂപ) ധനസഹായം നൽകുന്നതാണ്.
  2. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
  3. ബാങ്ക് അക്കൗണ്ട് വഴി രണ്ട് ഗഡുക്കാളായാണ് തുക അനുവദിക്കുക.
  4. സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷാഫോമും വിശദമായി പരിശോധിച്ച ശേഷമാണ് അർഹരെ കണ്ടെത്തുന്നത്.
  5. സംരംഭങ്ങളുടെ പുരോഗതി സർക്കാർ നേരിട്ട് വിലയിരുത്തുകയും ചെയ്യും.

ALSO READ: ശുപാർശ സമർപ്പിക്കാൻ 8ാം ശമ്പള കമ്മീഷൻ; മെയ് മാസത്തിൽ പോക്കറ്റ് നിറയും!

എസ്ബിഐ ആശാ സ്കോളർഷിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ (CSR) വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന്‍ ആണ് ഈ സ്‌കീമിന് പിന്നില്‍. 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. 9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഐ.ഐ.ടി, ഐ.ഐ.എം, വിദേശത്ത് ഉന്നതപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.

sbiashascholarship.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി അക്കൗണ്ട് ഉണ്ടാക്കി, യോഗ്യമായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത- വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ സമർപ്പിക്കണം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും, 50% സീറ്റുകള്‍ SC/ ST/ PwBD വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ഫോണ്‍ വഴിയുള്ള അഭിമുഖവും, രേഖകളുടെ പരിശോധനയും നടത്തിയാകും തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75% മാര്‍ക്കോ, 7.5 CGPA യോ ലഭിച്ചിരിക്കണം.
SC/ ST വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.3 CGPA മതി. ഭിന്നശേഷിക്കാര്‍ക്ക് 60% മാര്‍ക്ക്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം.

English Summary:

The Kerala government has introduced the ‘Dakshayani Self-Employment Assistance Scheme’ to support women by creating opportunities for self-employment and helping them secure a stable source of income. The scheme is named in honour of Dakshayani Velayudhan, a prominent social reformer and the only Dalit woman who was a member of India’s Constituent Assembly.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല