E-Pan Updates: പെട്ടെന്ന് പാൻ കാർഡ് കിട്ടില്ലേ, ഒരു വലിയ അപ്‌ഡേറ്റുണ്ട്
ഇ-പാൻ എന്നത് ഒറിജിനൽ പാൻ കാർഡിൻ്റെ ഡിജിറ്റൽ പതിപ്പാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് ഇത് ലഭ്യമാക്കുന്നത്. ഇതിന് ഫിസിക്കൽ കാർഡിൻ്റെ അത്രയും തന്നെ നിയമസാധുതയുണ്ട്.

E Pan Updates
പാൻ കാർഡിന് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമുണ്ട് വരുന്ന രണ്ട് ദിവസം ഇ-പാൻ സേവനങ്ങളിൽ ചില മാറ്റങ്ങളുണ്ട്. ഈ സേവനം രണ്ട് ദിവസത്തേക്ക് ലഭ്യമാകില്ല. ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 19 വരെ ഈ സേവനം പോർട്ടലിൽ ലഭ്യമാകില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. സൈറ്റിലടക്കം തുടരുന്ന മെയിൻ്റനൻസ് മൂലമാണ് മാറ്റങ്ങൾ. അതു കൊണ്ട് തന്നെ വരുന്ന ദിവസങ്ങളിൽ ഇ-പാൻ സേവനങ്ങൾ ആവശ്യമുള്ളവർ 16-ന് മുൻപ് അത് പൂർത്തിയാക്കണം.
അർദ്ധരാത്രി 12:00 വരെ
ഓഗസ്റ്റ് 17-ന് അർദ്ധരാത്രി 12:00 മുതൽ 2025 ഓഗസ്റ്റ് 19-ന് അർദ്ധരാത്രി 12:00-മണി വരെ ഇ-പാൻ സേവനങ്ങൾ ലഭ്യമാകില്ല. പാൻ കാർഡ് ഇല്ലെങ്കിലും മൊബൈൽ നമ്പർ- ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് തൽക്ഷണ ഇ-പാൻ സേവനങ്ങൾ ലഭ്യമാകുന്നത്.
എന്താണ് ഇ-പാൻ
ഇ-പാൻ എന്നത് ഒറിജിനൽ പാൻ കാർഡിൻ്റെ ഡിജിറ്റൽ പതിപ്പാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് ഇത് ലഭ്യമാക്കുന്നത്. ഇതിന് ഫിസിക്കൽ കാർഡിൻ്റെ അത്രയും തന്നെ നിയമസാധുതയുണ്ട്. ഫോണിലോ കമ്പ്യൂട്ടറിലോ ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.
ഇ-പാൻ സവിശേഷതകൾ
1. ഇത് തികച്ചും സൗജന്യമായ ഒന്നാണ്, ആധാർ കാർഡിൻ്റെ സഹായത്തോടെ ഇ-പാൻ സൗജന്യമായി നിങ്ങൾക്ക് ലഭിക്കും
2. അപേക്ഷിച്ച ഉടൻ തന്നെ ഇ-പാൻ ഡൗൺലോഡ് ചെയ്യാം. ഇത് അടിയന്തര ആവശ്യങ്ങൾക്ക് വളരെ സഹായകമായിരിക്കും
3. നികുതി അടയ്ക്കുന്നതിനും ബാങ്കിങ് ആവശ്യങ്ങൾക്കും ഉൾപ്പെടെ പാൻ കാർഡ് ഉപയോഗി ഇ-പാൻ ഉപയോഗിക്കാം.
ഫിസിക്കൽ കാർഡിന് പകരമായി ഉപയോഗിക്കാം:
1. ഫിസിക്കൽ കാർഡ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇ-പാൻ എളുപ്പത്തിൽ നഷ്ടപ്പെടില്ല.
2. ഇതിന് പൈസയൊന്നും ആവശ്യമില്ല