AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO Special Cards: എത്തിയെത്തി പിഎഫ് എടിഎം എത്തി; പണം സെക്കന്‍ഡില്‍ പിന്‍വലിക്കാം

PF Account ATM Withdrawal: 2026 മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാന്‍ ഇപിഎഫ്ഒ നിങ്ങളെ അനുവദിക്കും. എന്നാല്‍ എന്നുമുതലാണ് ഇത് ആരംഭിക്കുക എന്ന കാര്യം ഇപിഎഫ്ഒ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

EPFO Special Cards: എത്തിയെത്തി പിഎഫ് എടിഎം എത്തി; പണം സെക്കന്‍ഡില്‍ പിന്‍വലിക്കാം
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 02 Jan 2026 | 10:46 AM

പിഎഫ് ബാലന്‍സ് ഓണ്‍ലൈനായി പിന്‍വലിക്കുന്നത് എങ്ങനെയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല, ഒരു നീണ്ട പ്രക്രിയയ്ക്ക് ഒടുവില്‍ മാത്രമേ നിങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളൂ. എന്നാല്‍ പണം പിന്‍വലിക്കല്‍ വളരെ എളുപ്പത്തിലാക്കാനുള്ള നീക്കത്തിലാണ് ഇപിഎഫ്ഒ. എടിഎമ്മുകള്‍ വഴി വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് നേടാകുന്നതാണ്.

2026 മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാന്‍ ഇപിഎഫ്ഒ നിങ്ങളെ അനുവദിക്കും. എന്നാല്‍ എന്നുമുതലാണ് ഇത് ആരംഭിക്കുക എന്ന കാര്യം ഇപിഎഫ്ഒ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനായി ഡെബിറ്റ് കാര്‍ഡ് പോലുള്ള പ്രത്യേക കാര്‍ഡും ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐയുമായും ബാങ്കുകളുമായും ഇപിഎഫ്ഒ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.

പുതിയ നീക്കം 7 കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഗുണം ചെയ്യും. 2024ല്‍ 7.4 ലക്ഷം കോടിയായിരുന്ന ഇപിഎഫ്ഒ ഫണ്ട് ഇപ്പോള്‍ 28 ലക്ഷം കോടിയിലധികമാണ്. എടിഎം സൗകര്യം വരുന്നത് ജീവനക്കാര്‍ പ്രയോജനകരമാകും എന്ന വിലയിരുത്തലിലാണ് ഇപിഎഫ്ഒ.

Also Read: Salary: സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാൻ വൈകും; പണി തന്നത് മെഡിസെപ്

അതേസമയം, എടിഎം വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും അതിന് പരിധി നിശ്ചയിക്കുന്നതും ഇപിഎഫ്ഒയുടെ പരിഗണനയിലുണ്ട്. പ്രതിമാസം ഒറ്റത്തവണ പിന്‍വലിക്കാവുന്ന തരത്തിലായിരിക്കും സേവനം. അതിനിടെ ഇപിഎഫ്ഒ നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്തു. ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് പരിധി 5 ലക്ഷമായി ഉയര്‍ത്തി. ഇതുവഴി വേഗത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.