Ethanol In Petrol: 20 ശതമാനം എഥനോളിൽ മൈലേജ് 12 കിലോമീറ്റർ; 10 ശതമാനത്തിൽ 15 കിലോമീറ്റർ; പ്രശ്നം ചൂണ്ടിക്കാട്ടി എക്സ് പോസ്റ്റ്
Mileage Difference Between E20 And E10 Petrol: 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോളിൻ്റെ മൈലേജ് പ്രശ്നങ്ങൾ വിശദീകരിച്ച് എക്സ് പോസ്റ്റ്. രണ്ട് തരം പെട്രോളിൻ്റെയും മൈലേജ് ആണ് പോസ്റ്റിലുള്ളത്.

പ്രതീകാത്മക ചിത്രം
20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമെന്ന തിയറി തെളിയിച്ച് എക്സ് പോസ്റ്റ്. 10 ശതമാനം എഥനോൾ അടങ്ങിയ പെട്രോലിൽ ലഭിക്കുന്നതിനെക്കാൾ മൂന്ന് കിലോമീറ്റർ മൈലേജ് കുറഞ്ഞു എന്നാണ് എക്സിൽ ഒരു ഉപഭോക്താവ് കുറച്ചത്. രണ്ട് തരം പെട്രോളുകൾ ഉപയോഗിച്ചപ്പോഴുള്ള ഓഡോമീറ്ററിൻ്റെ ചിത്രവും പോസ്റ്റിലുണ്ട്.
കപിൽ എന്ന എക്സ് അക്കൗണ്ടാണ് പോസ്റ്റ് പങ്കുവച്ചത്. ഓഡോമീറ്ററിൻ്റെ ആദ്യ ചിത്രത്തിൽ ആവറേജ് ഫ്യുവൽ എക്കോണമി 14.9 കിലോമീറ്റർ പെർ ലിറ്റർ എന്നും രണ്ടാമത്തെ ചിത്രത്തിൽ ആവറേജ് ഫ്യുവൽ എക്കോണമി 11.9 കിലോമീറ്റർ പെർ ലിറ്റർ എന്നും കാണാം. പോസ്റ്റിൽ എഥനോൾ 10 മൈലേജ്, എഥനോൾ 20 മൈലേജ് എന്നും കുറിച്ചിരിക്കുന്നു. 1000 രൂപയുടെ പെട്രോളിൽ 200 രൂപയുടെ പെട്രോൾ നഷ്ടമാണ്. ഒരേ ദൂരം യാത്ര ചെയ്യാൻ കൂടുതൽ പെട്രോളും പണവും കത്തിച്ചുകളയണം എന്നും പോസ്റ്റിൽ പറയുന്നു. പെട്രോളിയം മന്ത്രി നിതിൻ ഗഡ്കരിയെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
വൈറൽ എക്സ് പോസ്റ്റ്
Ethanol 10 mileage
Ethanol 20 mileageRs200 loss on Rs1000 worth of Petrol.
More money and petrol needs to be burnt to travel the same distance.
Who is benefiting @nitin_gadkari@HardeepSPuri?? pic.twitter.com/HMG1xTPnDN
— Kapil (@kapsology) August 9, 2025
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. പാരിസ്ഥിതിക ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പെട്രോളിലെ എഥനോൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇത് മൈലേജ് കുറയ്ക്കുകയും എഞ്ചിന് തകരാറുകൾ വരുത്തുകയും ചെയ്യുമെന്ന കണ്ടെത്തലുകളുണ്ട്.
2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾ ഇത്തരം പെട്രോളിൽ പ്രവർത്തിക്കാനായി നിർമ്മിച്ചതല്ല. അതുകൊണ്ട് തന്നെ അത്തരം വാഹനങ്ങളിൽ മൈലേജ് ഡ്രോപ്പും എഞ്ചിൻ പ്രശ്നങ്ങളും പാർട്സുകൾ നശിക്കുന്നതും അടക്കം പല പ്രശ്നങ്ങളുണ്ടാവുമെന്നാണ് കണ്ടെത്തൽ. എഥനോൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനാൽ ക്രൂഡ് ഓയിൽ ഇറക്കുമതി കുറഞ്ഞിട്ടും പെട്രോൾ വില കുറയുന്നില്ലെന്നതും വിമർശനങ്ങൾക്ക് വിധേയമാവുന്നുണ്ട്.