AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ആഹാ ഇന്നും കുറഞ്ഞല്ലോ; സ്വര്‍ണവില താഴേക്ക് തന്നെ

One Pavan Gold Price on March 9 Monday: മധ്യേഷ്യയില്‍ യുദ്ധം ആരംഭിച്ചതോടെ റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നു എങ്കിലും, പിന്നീട് അവിടെ നിന്നും പതുക്കെ താഴോട്ടിറങ്ങി. എന്നാല്‍ അതൊരിക്കലും ആശ്വാസനിരക്കല്ല.

Kerala Gold Rate: ആഹാ ഇന്നും കുറഞ്ഞല്ലോ; സ്വര്‍ണവില താഴേക്ക് തന്നെ
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Updated On: 09 Mar 2026 | 09:31 AM

സ്വര്‍ണവില വീണ്ടും താഴ്ചയിലേക്ക്, കേരളത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കിയാണ് ഇന്നത്തെ വിലയെത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,20,000 ത്തില്‍ നിന്ന് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്. 1,440 രൂപയാണ് ഇന്നത്തെ ദിവസം കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,820 രൂപയാണ് ഇന്നത്തെ വില. 180 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്.

സ്വര്‍ണവില കുറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആശ്വാസമാണ്. അതിപ്പോള്‍ ചെറിയ സംഖ്യ കുറഞ്ഞാല്‍ പോലും ലഭിക്കുന്ന സമാധാനം വളരെ വലുതായിരിക്കും. ഞൊടിയിടയില്‍ 1 ലക്ഷത്തിന് മുകളിലേക്ക് കുതിച്ച സ്വര്‍ണം, അതിന് താഴേക്ക് ഉടന്‍ ഇല്ലെന്ന കാര്യം ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ വിലയിടിച്ച് ഉപഭോക്താക്കളെ മോഹിപ്പിക്കുന്നുണ്ട്.

മധ്യേഷ്യയില്‍ യുദ്ധം ആരംഭിച്ചതോടെ റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നു എങ്കിലും, പിന്നീട് അവിടെ നിന്നും പതുക്കെ താഴോട്ടിറങ്ങി. എന്നാല്‍ അതൊരിക്കലും ആശ്വാസനിരക്കല്ല. വില ഇനിയും വര്‍ധിക്കുമെന്ന എല്ലാ സൂചനകളും നല്‍കിക്കൊണ്ടാണ് പൊന്നിന്റെ യാത്ര.

മാര്‍ച്ച് ഏഴിലെ നിരക്ക്

ഒരു പവന്- 1,20,000

ഗ്രാമിന്- 15,000

ഇതേ നിരക്കില്‍ തന്നെയായിരുന്നു മാര്‍ച്ച് എട്ടിന് ഞായറാഴ്ചയും സ്വര്‍ണവ്യാപാരം നടന്നത്.

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് സ്വര്‍ണവിലയെ ഇനിയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. സ്വര്‍ണം നേരിയ ഇടിവ് സമ്മാനിക്കുന്നുണ്ടെങ്കിലും പ്രതീക്ഷകള്‍ക്ക് വകയില്ല. മാര്‍ച്ച് അവസാനിക്കും മുമ്പ് സ്വര്‍ണം പുത്തന്‍ റെക്കോഡുകള്‍ രചിച്ചേക്കാം.

Follow Us