AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: രണ്ട് ലിറ്റർ വെളിച്ചെണ്ണ വിലകുറവിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്…

Coconut Oil Price Hike in Kerala: സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.

Coconut Oil Price Hike: രണ്ട് ലിറ്റർ വെളിച്ചെണ്ണ വിലകുറവിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 13 Aug 2025 08:26 AM

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ. സപ്ലൈക്കോയിൽ നിന്ന് വാങ്ങാവുന്ന വെളിച്ചെണ്ണയുടെ അളവ് വർധിപ്പിച്ചു. സപ്ലൈക്കോ വിൽപ്പനശാലകളിൽ നിന്ന് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവാണ് ഒന്നിൽ നിന്ന് രണ്ട് ലിറ്ററായി ഉയർത്തിയത്.

പരമാവധി വിൽപനവില 529 രൂപയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ 457 രൂപയ്ക്കാണ് വിൽക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും സബ്സിഡി ഇല്ലാതെ ലഭിക്കുന്ന സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമേയാണിത്. കാർഡ് ഒന്നിന് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.

ALSO READ: വെളിച്ചെണ്ണ ഉൾപ്പെടെ വില കുറവിൽ, സപ്ലൈക്കോ ഓണച്ചന്തകൾ 25 മുതൽ

ഓണം ചന്തകളും ഫെസ്റ്റുകളും കൂടി ആരംഭിക്കുന്നതോടെ വില പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ വർഷത്തെ സപ്ലൈക്കോ ഓണച്ചന്തകൾ ഓ​ഗസ്റ്റ് 25 മുതൽ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കുന്നുണ്ട്.

അതേസമയം വെളിച്ചെണ്ണ വില ഉയരുന്നതിനനുസരിച്ച് വ്യാജന്മാരും വിപണികളിൽ വിലസുകയാണ്. അതിനാൽ സംസ്ഥാന ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കുകയാണ്. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികളുണ്ടെങ്കില്‍ 1800 425 1125 എന്ന നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷന്‍ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് സംശയാസ്പദമായി പിടികൂടിയത്.