Ethanol In Petrol: പെട്രോളിലെ 20 ശതമാനം എഥനോൾ: ദോഷങ്ങൾക്കൊപ്പം ഗുണങ്ങളും; വിശദമായി അറിയാം

Positives And Negatives For 20 Percent Ethanol In Petrol: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിൽ ഗുണവുമുണ്ട് ദോഷവുമുണ്ട്. ഇത് എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

Ethanol In Petrol: പെട്രോളിലെ 20 ശതമാനം എഥനോൾ: ദോഷങ്ങൾക്കൊപ്പം ഗുണങ്ങളും; വിശദമായി അറിയാം

പെട്രോൾ

Published: 

10 Aug 2025 21:45 PM

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തോട് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടക്കുന്നുണ്ട്. 2030ഓടെ ലക്ഷ്യത്തിലെത്താനുള്ള പദ്ധതി അഞ്ച് വർഷം മുൻപ് തന്നെ പൂർത്തിയാക്കാൻ കേന്ദ്രത്തിന് സാധിച്ചു. 2023ന് മുൻപ് നിർമ്മിച്ച വാഹനങ്ങൾക്ക് ഈ പെട്രോൾ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പ്രധാന പരാതി. പെട്രോളിലെ 20 ശതമാനം എഥനോളിന് ദോഷങ്ങക്കൊപ്പം ഗുണങ്ങളുമുണ്ട്.

പെട്രോളിലെ 20 ശതമാനം എഥനോളിൻ്റെ ഗുണങ്ങൾ

എഥനോൾ പുനരുപയോഗിക്കാവുന്ന ഇന്ധനമാണ്. ഇത് കാർബൺ പുറന്തള്ളലുകൾ സാരമായി കുറയ്ക്കുന്നു. കരിമ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ പെട്രോളിനെ അപേക്ഷിച്ച് 65 ശതമാനം കുറവ് കാർബണും ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ 50 ശതമാനം കുറവ് കാർബണുമാണ് പുറന്തള്ളുന്നത്. പുതിയ നീക്കത്തിലൂടെ 11 വർഷത്തിനുള്ളിൽ 698-700 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലുകൾ കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു.

ഈ നീക്കത്തിൽ സാമ്പത്തികമായും ഗുണങ്ങളുണ്ട്. ക്രൂഡ് ഓയിലുകൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ഇത് രാജ്യത്തെ സഹായിക്കുന്നുണ്ട്. അതുവഴി രാജ്യത്തിന് ധനലാഭവുമുണ്ടാവുന്നു. 2014 മുതൽ ഇതുവരെ ഏകദേശം 1.36 ലക്ഷം കോടി രൂപയാണ് ഈ നീക്കം കൊണ്ട് രാജ്യം ലാഭിച്ചത്. എഥനോൾ ഉത്പാദിപ്പിക്കാനായി കരിമ്പും ചോളവും കൃഷി ചെയ്യേണ്ടതുണ്ട്. ഇതിലൂടെ കർഷകർക്കും സാമ്പത്തിക നേട്ടങ്ങളുണ്ട്. 2014 മുതൽ 1.2 ലക്ഷം കോടി രൂപയാണ് കർഷകർ ഇതിലൂടെ നേടിയത്.

Also Read: Ethanol In Petrol: 2023ന് മുൻപുള്ള വാഹനങ്ങൾക്ക് 20 ശതമാനം വരെ മൈലേജ് കുറയും; പണിയായത് കേന്ദ്രസർക്കാർ നീക്കം

വാഹനത്തിൻ്റെ പ്രകടനം പരിഗണിക്കുമ്പോൾ എഥനോളിന് ഉയർന്ന ഒക്ടേൻ റേറ്റിങുണ്ട്. ഇത് നോക്കിങ് കുറച്ച് എഞ്ചിൻ്റെ പെർഫോമൻസ് മെച്ചപ്പെടുത്തും. എഥനോൾ നീരാവിയാവുമ്പോൾ ഉയർന്ന ചൂടുണ്ടാവും. ഇത് അകത്തേക്കെടുക്കുന്ന വായുവിനെ തണുപ്പിക്കും. ഇതും എഞ്ചിൻ്റെ പെർഫോമൻസ് മികച്ചതാക്കും.

പെട്രോളിലെ 20 ശതമാനം എഥനോളിൻ്റെ ദോഷങ്ങൾ

മൈലേജാണ് പ്രധാന പ്രശ്നം. പെട്രോളിനെക്കാൾ കുറഞ്ഞ എനർജിയാണ് എഥനോളിൽ ഉള്ളത്. 10 ശതമാനം എഥനോളിനായി ട്യൂൺ ചെയ്ത വാഹനങ്ങളിൽ 20 ശതമാനം എഥനോൾ 1-2 ശതമാനം മൈലേജ് കുറയ്ക്കും. 20 ശതമാനം എഥനോൾ പരിഗണിച്ച് നിർമ്മിക്കാത്ത പഴയ വാഹനങ്ങളിൽ ഇത് മൂന്ന് മുതൽ ഏഴ് ശതമാനം വരെ മൈലേജ് കുറയ്ക്കുമെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നുണ്ട്.

2023ന് മുൻപ് രാജ്യത്ത് നിർമ്മിച്ച വാഹനങ്ങൾ 20 ശതമാനം എഥനോൾ പരിഗണിച്ചുള്ളതല്ല. അതുകൊണ്ട് തന്നെ ഇത്തരം പെട്രോൾ ഉപയോഗിക്കുന്നതിലൂടെ ഗാസ്കറ്റ് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങൾ വേഗം നശിപ്പിക്കാനിടയാക്കും. 20,000 മുതൽ 30,000 കിലോമീറ്റർ വരെ ഓടുമ്പോൾ ഇത്തരം ഭാഗങ്ങൾ മാറ്റേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ. എഥനോൾ ജലത്തെ ആകർഷിക്കുമെന്നതിനാൽ തുരുമ്പ് പിടിക്കൽ അടക്കമുള്ള പ്രശ്നങ്ങളുമുണ്ടാവും. ചോളവും കരിമ്പും കൂടുതലായി കൃഷി ചെയ്യേണ്ടിവരുന്നതിനാൽ അതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായേക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും