90% ഇന്ത്യക്കാരും എസ്‌ഐപി നിക്ഷേപം പെട്ടെന്ന് അവസാനിപ്പിക്കുന്നു; കാരണമിതാണ്‌ | Financial experts explain why 90 percent of Indian investors stop their Systematic Investment Plan or SIP prematurely Malayalam news - Malayalam Tv9

SIP: 90% ഇന്ത്യക്കാരും എസ്‌ഐപി നിക്ഷേപം പെട്ടെന്ന് അവസാനിപ്പിക്കുന്നു; കാരണമിതാണ്‌

Updated On: 

17 Nov 2025 12:27 PM

Mutual Fund Investment India: ഇന്ത്യക്കാരായ നിക്ഷേപകരില്‍ 90 ശതമാനം പേരും പെട്ടെന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നിക്ഷേപം അവസാനിപ്പിക്കുന്നതിനുള്ള കാരണം സാമ്പത്തിക വിദഗ്ധര്‍ വിശദീകരിക്കുന്നു.

1 / 5സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിന് ആദ്യം വേണ്ടത് ക്ഷമയാണ്. എന്നാല്‍ ഇങ്ങനെ ക്ഷമയോടെ നിക്ഷേപം നടത്തുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടാകുന്നു. പല ഇന്ത്യന്‍ നിക്ഷേപകരും വളരെ ആവേശത്തോടെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് പകുതിയാകുമ്പോഴേക്ക് അവരത് അവസാനിപ്പിച്ച് പണം പിന്‍വലിക്കുന്നു. (Image Credits: Getty and TV9 Network)

സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിന് ആദ്യം വേണ്ടത് ക്ഷമയാണ്. എന്നാല്‍ ഇങ്ങനെ ക്ഷമയോടെ നിക്ഷേപം നടത്തുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടാകുന്നു. പല ഇന്ത്യന്‍ നിക്ഷേപകരും വളരെ ആവേശത്തോടെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് പകുതിയാകുമ്പോഴേക്ക് അവരത് അവസാനിപ്പിച്ച് പണം പിന്‍വലിക്കുന്നു. (Image Credits: Getty and TV9 Network)

2 / 5

ഏകദേശം 90 ശതമാനം ഇന്ത്യന്‍ നിക്ഷേപകരും മൂന്ന് വര്‍ഷത്തിനുള്ളില്‍ അവരുടെ എസ്‌ഐപി നിക്ഷേപങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നാണ് സാക്ടര്‍ മണിയുടെ സഹസ്ഥാപകനായ സിഎ അഭിഷേക് വാലിയ പറയുന്നത്. ഇത് നിക്ഷേപകരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

3 / 5

ആദ്യ വര്‍ഷത്തില്‍ വളരെ ആവേശത്തോടെയായിരിക്കും നിക്ഷേപം, കൃത്യമായി പണമടയ്ക്കാനും എല്ലാവരും ശ്രദ്ധിക്കും. എന്നാല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിപണിയിലെ ഇടിവ് നിക്ഷേപകരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും നിക്ഷേപം അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മൂന്നാം വര്‍ഷത്തില്‍ വിപണി വീണ്ടെടുക്കല്‍ കണ്ട് അവര്‍ ഖേദിക്കുന്നുവെന്നും വീണ്ടും നിക്ഷേപം ആരംഭിക്കുന്നുവെന്നും വാലിയ പറയുന്നു.

4 / 5

നിക്ഷേപകരില്‍ ഉടലെടുക്കുന്ന ഭയവും ഖേദവും കോമ്പൗണ്ടിങ്ങിന്റെ യഥാര്‍ത്ഥ നേട്ടങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് അവരെ തടയുന്നു. എസ്‌ഐപികള്‍ ദീര്‍ഘകാലത്തേക്ക് രൂപകല്‍പന ചെയ്തിരിക്കുന്നവയാണ്. വിപണിയിലെ മാന്ദ്യകാലത്ത് അവ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്കപ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കാനാകുമെന്നും വാലിയ ഓര്‍മ്മപ്പെടുത്തി.

5 / 5

ശരാശരി 12 ശതമാനം വാര്‍ഷിക വരുമാനത്തോടെ നിങ്ങള്‍ എല്ലാ 5,000 രൂപ 20 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍, നിങ്ങളുടെ ആകെ നിക്ഷേപം ഏകദേശം 45 ലക്ഷം രൂപ. ഭയം കാരണം വെറും മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപം അവസാനിപ്പിച്ചാല്‍ 15 ലക്ഷം രൂപയിലധികം രൂപ ലഭിക്കാനിടയുള്ളത് നഷ്ടപ്പെട്ടേക്കാം.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ