Ginger Price Hike: 300 കടന്ന് ഇഞ്ചി വില; ലാഭത്തിൽ വാങ്ങാൻ എന്തേലും വഴിയുണ്ടോ?

Ginger Price Hike in Kerala: സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. ഇഞ്ചിക്കൊപ്പം പച്ചക്കറികളുടെ വിലയും പിടിതരാതെ കുതിക്കുകയാണ്.

Ginger Price Hike: 300 കടന്ന് ഇഞ്ചി വില; ലാഭത്തിൽ വാങ്ങാൻ എന്തേലും വഴിയുണ്ടോ?

പ്രതീകാത്മക ചിത്രം

Updated On: 

20 Jul 2026 | 12:31 PM

ഓണം എത്താറായതോടെ പച്ചക്കറി വില കുതിക്കുന്ന സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇഞ്ചി വിലയിലെ കുതിപ്പാണ് ഞെട്ടിക്കുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇരുന്നൂറ് രൂപയോളമാണ് കൂടിയത്. പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. കാലാവസ്ഥയാണ് വില്ലനായത്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി.

പൊള്ളിച്ച് ഇഞ്ചി വില

വിവിധ മാർക്കറ്റുകളിൽ മുന്നൂറ് രൂപ കടന്നാണ് ഇഞ്ചി വ്യാപാരം ചെയ്യുന്നത്.  കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചിക്ക് കൊടുക്കേണ്ടിയിരുന്നത്. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. രണ്ടാഴ്ചയ്ക്കിടെ 80 രൂപയിലധികമാണ് കിലോയ്ക്ക് കൂടിയത്.

വില കൂടാൻ കാരണം

കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരെത്തെയായതും വില കൂടാൻ കാരണമായി. സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. ഇഞ്ചിയോടൊപ്പം വെളുത്തുള്ളി വിലയു കൂടുന്നുണ്ട്. വെളുത്തുള്ളി ചില്ലറ വില 300 രൂപയാണ്. നല്ലയിനം ചെറിയ ഉള്ളിക്ക് 120 രൂപയും രണ്ടാം തരമാണെങ്കില്‍ 60 രൂപയുമാണ് കൊടുക്കേണ്ടത്.

ALSO READ: പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില

ഇഞ്ചിക്കൊപ്പം പച്ചക്കറികളുടെ വിലയും പിടിതരാതെ കുതിക്കുകയാണ്. സാമ്പാറും അവിയലും ഒക്കെ കഴിക്കണമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന് സാരം. പയർ, ചേന എന്നിവയ്ക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ്റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ നിരക്കിലാണ് വിവിധയിടങ്ങളിൽ വ്യാപാരം.

ലാഭത്തിൽ എങ്ങനെ വാങ്ങിക്കാം?

സംസ്ഥാനത്ത് ഇഞ്ചി വില പല പൊതുവിപണികളിലും കിലോഗ്രാമിന് മുന്നൂറ് കടന്നും കുതിക്കുന്ന പശ്ചാത്തലത്തിൽ, സാധാരണക്കാർക്ക് അടുക്കള ബജറ്റ് കുറയ്ക്കാനുള്ള വഴികൾ തേടുകയാണ്. ഹോൾസെയിൽ അല്ലെങ്കിൽ മെട്രോ മാർക്കറ്റുകൾ പ്രയോജനപ്പെടുത്തുന്നത് ഒരുപരിധി വരെ ലാഭത്തിൽ പച്ചക്കറി വാങ്ങാൻ സഹായിക്കുന്നതാണ്.

പ്രാദേശിക ചില്ലറ വിൽപ്പനശാലകളിൽ ഇഞ്ചിക്ക് വില വളരെ കൂടുതലായിരിക്കും. തിരുവനന്തപുരത്തെ ചാല, കൊച്ചിയിലെ എറണാകുളം മാർക്കറ്റ്, കോഴിക്കോട്ടെ പാളയം തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്ന് നേരിട്ട് വാങ്ങിയാൽ കുറച്ച് രൂപ ലാഭിക്കാം.

കൂടാതെ, കൃഷി വകുപ്പിന്റെ കീഴിലുള്ള സംഘങ്ങളിലൂടെയോ കടകളിലൂടെയോ നിങ്ങൾക്ക് ഇഞ്ചി വാങ്ങാവുന്നതാണ്. കൂടാതെ, അയൽവാസികളോ സുഹൃത്തുക്കളോ ഒന്നിച്ച് ചേർന്ന് ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്നോ കർഷകരിൽ നിന്നോ ബൾക്ക് ആയി വാങ്ങിയ ശേഷം വീതിച്ചെടുക്കുന്നത് വഴിയും വലിയ രീതിയിൽ പണം ലാഭിക്കാം. ഓൺലൈൻ ഷോപ്പിങ്ങിലൂടെയും ലാഭത്തിൽ ഇഞ്ചി വാങ്ങാവുന്നതാണ്. സെപ്റ്റോ, ബിഗ്ബാസ്കറ്റ്.കോം പോലുള്ളവ ഇതിനുദാഹരണങ്ങളാണ്.

English Summary:

Ginger prices have surged sharply across various markets, crossing Rs 300 per kilogram in some places. Currently, ginger is being sold at around Rs 260– 300 per kg, compared to just Rs 70–₹100 per kg last week. Tender ginger is priced at about Rs 140 per kg.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി