Kerala Gold Rate: 2026ലും ആശ്വാസമുണ്ടാകില്ലേ? ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
Gold and Silver Prices in Kerala on Friday, January 2: പുതുവര്‍ഷത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 120 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഇതോടെ വില വീണ്ടും 99 കടന്ന്, 99,040 ലേക്ക് എത്തി. ഗ്രാമിന് 15 രൂപ കൂടി 12,380 രൂപയും വിലയുണ്ടായിരുന്നു.
2025 വിടവാങ്ങും മുമ്പും സ്വര്‍ണവിലയില്‍ വലിയ ആശ്വാസം പകര്‍ന്നിരുന്നു. ഈ ആശ്വാസം 2026ന്റെ തുടക്കത്തിലും നിലനില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അതുണ്ടായില്ല. 2026 ജനുവരി 1 പിറന്നത് വീണ്ടും റെക്കോഡുകള്‍ കീഴടക്കാന്‍ പോകുന്ന സ്വര്‍ണവാര്‍ത്തയുമായാണ്. സ്വര്‍ണവില എന്ന് പഴയത് പോലെ 50,000 ത്തിലേക്കും 40,000 ത്തിലേക്കുമെല്ലാം പോകുമെന്ന ചോദ്യവും ഇന്നാര്‍ക്കുമില്ല, കാരണം ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് സ്വര്‍ണം ഉറപ്പിച്ചു.
പുതുവര്‍ഷത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 120 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഇതോടെ വില വീണ്ടും 99 കടന്ന്, 99,040 ലേക്ക് എത്തി. ഗ്രാമിന് 15 രൂപ കൂടി 12,380 രൂപയും വിലയുണ്ടായിരുന്നു. 2025 ഡിസംബര്‍ 27നാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. 1,04,440 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍ ഡിസംബര്‍ 31 ആയപ്പോഴേക്ക് നാല് തവണ വിലയിടിച്ച് സ്വര്‍ണം വീണ്ടും പ്രതീക്ഷകള്‍ സമ്മാനിച്ചു.
വില 99,000 ല്‍ ആണെങ്കിലും ഒരു പവന്‍ ആഭരണം ലഭിക്കണമെങ്കില്‍ 1,07,000 രൂപയെങ്കിലും ചെലവഴിക്കണം. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നു. 5 ശതമാനത്തിലാണ് സ്വര്‍ണാഭരണങ്ങളുടെ പണികൂലി ആരംഭിക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില 4,348 ഡോളറില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ കേരളത്തില്‍ ഇനിയും വില വര്‍ധനവ് പ്രതീക്ഷിക്കാം. ഔമരാഷ്ട്രീയ സംഘര്‍ഷങ്ങളും, യുഎസ് നയങ്ങളും, ഡോളര്‍-രൂപ മൂല്യം ഇടിയലുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Also Read: Kerala Gold Rate: കാര്യമില്ല മക്കളേ…സ്വര്‍ണവില വീണ്ടും കൂടി, ഇന്നത്തെ നിരക്ക്
ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്കെത്തും.