Gold in Bank Locker: സ്വ‍ർണം ലോക്കറിലാണോ? ഇത് ചെയ്തില്ലെങ്കിൽ പണിയാണേ, പൊന്നെല്ലാം ബാങ്ക് സീൽ ചെയ്യും!

RBI Bank Locker Rules: പുതിയ കരാർ സംബന്ധിച്ച് പല ഉപഭോക്താക്കൾക്കും ബാങ്കുകൾ നോട്ടീസുകൾ അയച്ചിട്ടുണ്ട്. 2021 ആഗസ്റ്റിലാണ് ആർ ബി ഐ ഇത് സംബന്ധിച്ച് ആദ്യ നിർദേശം ബാങ്കുകൾക്ക് നൽകുന്നത്.

Gold in Bank Locker: സ്വ‍ർണം ലോക്കറിലാണോ? ഇത് ചെയ്തില്ലെങ്കിൽ പണിയാണേ, പൊന്നെല്ലാം ബാങ്ക് സീൽ ചെയ്യും!

Gold

Updated On: 

08 Sep 2025 | 06:47 PM

സ്വർണം ലോക്കറിൽ വച്ച് സൂക്ഷിക്കുന്നവർ ധാരാളമാണ്. എന്നാൽ ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങളുടെ സ്വർണം ബാങ്ക് സീൽ ചെയ്യാൻ സാധ്യതയുണ്ടെന്ന് അറിയോമോ? ലോക്കർ ഉടമകൾ നിർബന്ധമായും പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് റിസർവ് ബാങ്ക് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ബാങ്ക് ലോക്കറുകൾ ഫീസ് അടച്ച് വാടകയ്ക്ക് വാങ്ങി, പിന്നീട് ആ വഴി തിരിഞ്ഞ് നോക്കാതെ പോകുന്ന ധാരാളം പേർ ഉണ്ട്. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം ബാങ്കിന്റെ ലോക്കറിലുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്ക് മരവിപ്പിച്ചേക്കും.

ആർബിഐ നിർദേശം

ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ പുതിയ ലോക്കർ കരാറിൽ ഒപ്പിടണമെന്നാണ് നിർദേശമാണ് ആർബിഐ പുറപ്പെടുവിച്ചിരിക്കുന്നത്. കരാറിൽ ഒപ്പിടുന്നില്ലെങ്കിൽ ലോക്കർ മരവിപ്പിക്കപ്പെടുകയോ സീൽ ചെയ്യപ്പെടുകയോ ചെയ്യാം. ലോക്കർ തുറന്നിട്ട് ബാങ്കുകളുടെ നിർദേശങ്ങൾ പാലിക്കാത്ത ഉപഭോക്താക്കളെ റിസർവ് ബാങ്ക് നിരീക്ഷിക്കുന്നുണ്ട്. ഇതിനോടകം തന്നെ പുതിയ കരാർ സംബന്ധിച്ച് പല ഉപഭോക്താക്കൾക്കും ബാങ്കുകൾ നോട്ടീസുകൾ അയച്ചിട്ടുണ്ട്.

ALSO READ: ഭംഗി മാത്രം പോരാ, സ്വർണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

2021 ആഗസ്റ്റിലാണ് ആദ്യമായി ഇത്തരമൊരു നിർദേശം ആർ ബി ഐ ബാങ്കുകൾക്ക് നൽകുന്നത്. നിലവിലുള്ള ലോക്കർ ഉടമകളുമായി 2023 ജനുവരി 1-നകം പുതിയ കരാറുകൾ ഒപ്പ് വയ്ക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സമയപരിധി 2023 ഡിസംബറിലേക്കും ശേഷം 2024 മാർച്ച് 31-ലേക്കും നീട്ടി. എന്നാലും ഇപ്പോഴും ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ചില ഉപഭോക്താക്കൾ ഉണ്ടെന്ന് അധികൃതർ പറയുന്നു.

2025 ഡിസംബറിനുള്ളിൽ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഏറ്റവും ഒടുവിലത്തെ നിർദേശം. നിയമങ്ങൾ പാലിക്കാത്ത ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകാനും ലോക്കർ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും റിസർവ് ബാങ്കിനോട് ബാങ്കുകൾ അനുമതി തേടിയിട്ടുണ്ട്. അതേസമയം ബാങ്കുകൾക്ക് ലോക്കറിലെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കാതെ വന്നാൽ ഉപഭോക്താവിന് നിയമനടപടി സ്വീകരിക്കാനുള്ള അവകാശവുമുണ്ട്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു