AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

RBI Gold Loan Rules : സ്വർണം പണയം വെക്കാൻ പോകുവാണോ? ആർബിഐയുടെ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

RBI New Gold Loan Rules And Major Changes : എട്ട് പ്രധാനപ്പെട്ട മാറ്റങ്ങൾ ആർബിഐ വരുത്തിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക

RBI Gold Loan Rules : സ്വർണം പണയം വെക്കാൻ പോകുവാണോ? ആർബിഐയുടെ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
Representational ImageImage Credit source: OsakaWayne Studios/Getty Images
jenish-thomas
Jenish Thomas | Published: 09 Jun 2025 22:06 PM

സ്വർണം വെള്ളി ഉപയോഗിച്ചുള്ള പണയ ഇടപാടുകളിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുന്നവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ആർബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം വായ്പ നൽകുന്നവർക്കുള്ള മാനദണ്ഡങ്ങളിൽ രാജ്യത്തെ സെൻട്രൽ ബാങ്ക്
കടുപ്പിച്ചിട്ടുമുണ്ട്. പുതിയ മാറ്റങ്ങൾ എൻബിഎഫ്സി, സഹകരണ ബാങ്കുകൾ, ആർബിഐ അംഗീകൃത ചെറുകിട പണയസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ബാങ്കുകൾക്കും ബാധകമാണ്. ഇനി സ്വർണം, വെള്ളി ഉപയോഗിച്ച പണയം വെക്കാൻ പോകുന്നവർ ഈ എട്ട് പുതിയ മാറ്റങ്ങൾ എന്താണെന്നും കൂടി അറിഞ്ഞിരിക്കണം.

പണയ മൂല്യം

വായ്പ എടുക്കുന്നവർക്ക് പണയ വസ്തവിൻ്റെ വായ്പ മൂല്യം അതിൻ്റെ വിപണി വിലയുടെ 85 ശതമാനം ലഭിക്കും. നിലവിൽ 75 ശതമാനമാണ് ലഭിക്കുന്നത്. അതിൽ നിന്നും പത്ത് ശതമാനം ആർബിഐ ഉയർത്തി. അതായത് ഒരു ലക്ഷം രൂപ വിലയുള്ള സ്വർണം പണയം വെക്കുമ്പോൾ ഇനി മുതൽ നിങ്ങൾക്ക് 85,000 രൂപ വരെ ലഭിക്കും. നേരത്തെ അത് 75,000 രൂപയായിരുന്നു.

രണ്ടര ലക്ഷം രൂപ വരെയുള്ള സ്വർണപണയങ്ങൾ

സ്വർണം ഉപയോഗിച്ച് രണ്ടര ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവരുടെ വരുമാനം എത്രയാണെന്ന് വായ്പ നൽകുന്നവർ പരിശോധിക്കേണ്ട ആവശ്യമില്ല. കുറഞ്ഞ വരുമാനം ഉള്ളവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും വലിയ ആശ്വാസമാണ് നൽകുക.

ALSO READ : RBI Repo Rate Cut: ഞെട്ടിക്കുന്ന പ്രഖ്യാപനം, ലോണുകളുടെ പലിശ കുറയാം,ആർബിഐ പ്രഖ്യാപനം

പണയ കാലാവധിക്ക് മുമ്പ് വായ്പ തിരിച്ചടയ്ക്കൽ

പണയ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പലിശ അടക്കം ഒരുമിച്ച് ഇനി ഒരു വർഷത്തിനുള്ളിൽ അടയ്ക്കാൻ സാധിക്കുന്നതാണ്.

പണയം വെക്കാനുള്ള പരിധികൾ

  1. സ്വർണാഭരണങ്ങൾ ഒരു കിലോ വരെ
  2. സ്വർണനാണയങ്ങൾ 50 ഗ്രാം വരെ
  3. വെള്ളി ആഭരണങ്ങൾ പത്ത് കിലോ വരെ
  4. വെള്ളി നാണയങ്ങൾ 500 ഗ്രാം വരെ

പണയം വെച്ച വസ്തു വേഗം തിരികെ നൽകണം

വായ്പ അടിച്ച് പൂർത്തിയാക്കിയാൽ പണയ വസ്തു അപ്പോഴോ അല്ലെങ്കിൽ ഏഴ് ദിവസത്തിനുള്ള തിരികെ നൽകേണ്ടതാണ്. അല്ലാത്തപക്ഷം ഓരോ ദിവസത്തിന് വായ്പ നൽകി ആൾ 5,000 രൂപ വീതം നഷ്ടപരിഹാരം നൽകണം. പണയ വസ്തും നഷ്ടപ്പെട്ടാൽ വായ്പ എടുത്തയാൾക്ക് പണയ വസ്തുവിൻ്റെ മുഴുവൻ മൂല്യവും പണമായി നൽകേണ്ടതാണ്.

ലേല നടപടികൾ സുതാര്യമായിരിക്കണം

പണയ വസ്തു ലേലം ചെയ്യുന്നതിന് മുന്നോടിയായി വായ്പ എടുത്ത ആളെ നൽകി ആൾ കൃത്യമായി വിവരം നൽകേണ്ടതാണ്. കരുതൽ വില വിപണി മൂല്യത്തിന്റെ കുറഞ്ഞത് 90% ആയിരിക്കണം (പരാജയപ്പെട്ട രണ്ട് ലേലങ്ങൾക്ക് ശേഷം 85%). ലേലത്തിൽ നിന്നുള്ള മിച്ചം 7 പ്രവൃത്തി ദിവസത്തിനുള്ളിൽ വായ്പക്കാരന് തിരികെ നൽകണം

സ്വർണവായ്പ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പ്രാദേശിക ഭാഷയിൽ തന്നെ നൽകണം. സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധിത്തിലായിരിക്കണം വിവരങ്ങൾ അവതരിപ്പിക്കേണ്ടത്. പുതിയ മാറ്റങ്ങൾ അടുത്ത സാമ്പത്തിക വർഷം 2026 ഏപ്രിൽ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരിക