RBI Repo Rate Cut: ഞെട്ടിക്കുന്ന പ്രഖ്യാപനം, ലോണുകളുടെ പലിശ കുറയാം,ആർബിഐ പ്രഖ്യാപനം
RBI Repo Rate Cut : 2025 ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയൻ്റ് കുറച്ചിരുന്നു നിലവിലെ 50 ബേസിസ് പോയിന്റ് കുറച്ചതോടെ, 2025 ആദ്യ പകുതിയിൽ മാത്രം റിപ്പോ നിരക്ക് 100 ബേസിസ് പോയൻ്റാണ് കുറഞ്ഞത്.

മുംബൈ: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി റിസ്സർവ്വ് ബാങ്ക്. റിപ്പോ നിരക്കുകളിൽ വലിയ കുറവാണ് പുതിയ മോണിറ്ററി പോളിസി മീറ്റിംഗിലെ പ്രഖ്യാപനം. റിപ്പോ നിരക്ക് 50 ബേസിസ് പോയൻ്റുകൾ നിലവിലെ നിരക്കായ 6 ശതമാനത്തിൽ നിന്നും 5.5 ശതമാനമായി കുറച്ചു. 25 ബേസിസ് പോയൻ്റുകളുടെ കുറവായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നതെങ്കിലും സംഭവിച്ചത് ഇതിനും ഇരട്ടിയായി. മോണിറ്ററി പോളിസിയിലെ മാറ്റം നിലവിലെ ലോൺ, നിക്ഷേപ പലിശ നിരക്കുകളെ ബാധിച്ചേക്കും.
നിലവിലെ ഭവന വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞേക്കാം. പണപ്പെരുപ്പം കണക്കിലെടുത്താണ് പുതിയ റിപ്പോ നിരക്കിലെ കുറവ്. 2025 ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയൻ്റ് കുറച്ചിരുന്നു നിലവിലെ 50 ബേസിസ് പോയിന്റ് കുറച്ചതോടെ, 2025 ആദ്യ പകുതിയിൽ മാത്രം റിപ്പോ നിരക്ക് 100 ബേസിസ് പോയൻ്റാണ് കുറഞ്ഞത്.
പ്രതീക്ഷിക്കുന്ന ഭവന വായ്പ
നിങ്ങൾക്ക് 20 വർഷ കാലാവധിയിൽ 50 ലക്ഷം ഭവനവായ്പ 6% പലിശ നിരക്കിൽ അടയ്ക്കുന്നുണ്ടെങ്കിൽ. നിങ്ങളുടെ പ്രതിമാസ ഇഎംഐ ഏകദേശം 35,816 രൂപയായിരിക്കും. ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനാൽ, അതിന്റെ ഫലമായി നിങ്ങളുടെ പലിശ നിരക്ക് 5.6% ആയി കുറയുന്നു. ഈ സാഹചര്യത്തിൽ, നിങ്ങളുടെ ഇഎംഐ ഏകദേശം 34,579 രൂപയായും കുറയാം.
പ്രതീക്ഷിക്കുന്ന ഭവനവായ്പ പലിശ
നിലവിലെ കണക്കുകൾ പ്രകാരം 7.75 വരെയും ഭവന വായ്പാ നിരക്കുകൾ കുറയാം. നിലവിൽ എസ്ബിഐ അടക്കമുള്ള ബാങ്കുകളിലെ ഭവന വായ്പയുടെ വാർഷിക പലിശ 8 ശതമാനം മുതൽ 11 ശതമാനം വരെയാണ്. ഇത് 7.5 ശതമാനമായി കുറഞ്ഞേക്കാം. യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ വായ്പാദാതാക്കൾ 7.75 ശതമാനം മുതൽ 7.9 ശതമാനം വരെ പലിശ നിരക്കുകളാണ് ഭവന വായ്പയിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകൾ മുൻപ് പ്രഖ്യാപിച്ച് റിപ്പോ നിരക്ക് കുറവിൻ്റെ ആനുപാതിക നിരക്ക് പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.