Kerala Gold Rate Today: ആഭരണപ്രേമികൾ ആവേശത്തിൽ; തുടർച്ചയായ മൂന്നാം ദിനവും കേരളത്തിൽ സ്വർണ വില ഇടിഞ്ഞു
Kerala Gold Rate Today: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 71560 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർന്ന് ഒരു ഗ്രാം സ്വർണത്തിന് 8945 രൂപയായി. ഇതോടെ ആഭരണപ്രേമികളെല്ലാം ആവേശത്തിലാണ്.

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും സ്വർണ വില ഇടിഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 71560 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർന്ന് ഒരു ഗ്രാം സ്വർണത്തിന് 8945 രൂപയായി. ഇതോടെ ആഭരണപ്രേമികളെല്ലാം ആവേശത്തിലാണ്.
ഇന്നലെ 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71,640 രൂപ നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 8955 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നാമമാത്രമായ തുകയാണ് കുറഞ്ഞതെങ്കിലും, മൂന്ന് ദിവസത്തെ ഇടിവ് നോക്കിയാല്‍ 280 രൂപ വരും. തുടർച്ചയായി സ്വർണവില കുറയുന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാൽ വലിയ ഇടിവം സംഭവിക്കാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ജൂൺ ഒന്നാം തീയതി രേഖപ്പെടുത്തിയ സ്വർണവിലയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് ഒരു പവൻ സ്വർണത്തിന് 71360 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ജൂൺ അഞ്ചിന് സ്വർണവില 73000 കടക്കുകയായിരുന്നു. എന്നാൽ പിന്നീട് ജൂൺ ഏഴിന് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപ കുറഞ്ഞ് വീണ്ടും 71000-ത്തിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്.
Also Read:സ്വർണം പണയം വെക്കാൻ പോകുവാണോ? ആർബിഐയുടെ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇരുശക്തികളും രമ്യമായ പരിഹാരം കണ്ടാല്‍ സ്വര്‍ണവില വീണ്ടും കുറയുമെന്നാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗ്രാമിന് 117 രൂപയാണ് കേരളത്തിലെ ഇന്നത്തെ വില.