AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Education Loan: വിദ്യാഭ്യാസ വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കുന്നതുകൊണ്ട് എന്തെങ്കിലും അപകടമുണ്ടോ?

Risks Of Education Loan Guarantor: ദീര്‍ഘകാല കാലാവധിയുള്ള വായ്പകള്‍ക്കാണ് ഗ്യാരണ്ടി നില്‍ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആളുകളെ ആവശ്യപ്പെടാറുള്ളത്. വായ്പയുടെ അപകട സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ബാങ്ക് നടപടികള്‍.

Education Loan: വിദ്യാഭ്യാസ വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കുന്നതുകൊണ്ട് എന്തെങ്കിലും അപകടമുണ്ടോ?
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 09 Jun 2025 17:24 PM

മികച്ച സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടുക എന്നത് ഇന്നത്തെ കാലത്ത് വലിയ ചെലവാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ പല കുടുംബങ്ങളും വിദ്യാഭ്യാസ വായ്പകള്‍ എടുത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന സമയത്ത് ധനകാര്യ സ്ഥാപനങ്ങള്‍ ഉറപ്പിനായി ഗ്യാരണ്ടി നില്‍ക്കാന്‍ ആളുകളെ ആവശ്യപ്പെടാറുണ്ട്. വായ്പ എടുത്തയാള്‍ അത് അടച്ചില്ലെങ്കില്‍ സ്വാഭാവികമായും ആ ഉത്തരവാദിത്തം ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ക്കായിരിക്കും.

ദീര്‍ഘകാല കാലാവധിയുള്ള വായ്പകള്‍ക്കാണ് ഗ്യാരണ്ടി നില്‍ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആളുകളെ ആവശ്യപ്പെടാറുള്ളത്. വായ്പയുടെ അപകട സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ബാങ്ക് നടപടികള്‍. എന്നാല്‍ ഒരിക്കലും ഗ്യാരണ്ടി നില്‍ക്കുക എന്നതുകൊണ്ട് വായ്പ അടച്ച് തീര്‍ക്കേണ്ട ആള്‍ എന്ന് ബാങ്ക് അര്‍ത്ഥമാക്കുന്നില്ല.

വായ്പയെടുത്ത നാള്‍ മുതല്‍ അത് തിരിച്ചടയ്ക്കാനുള്ള ബാധ്യത പൂര്‍ണമായും അത് എടുത്ത വിദ്യാര്‍ഥിക്കും കുടുംബത്തിനുമായിരിക്കും. വായ്പയ്ക്ക് ഗ്യാരണ്ടര്‍ ആയി നില്‍ക്കുന്നതിന് ഒരു വ്യക്തിക്ക് സ്ഥിര വരുമാനം ഉണ്ടോ, മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ബാങ്ക് പരിശോധിക്കും.

ഗ്യാരണ്ടി നില്‍ക്കുന്നത് അപകടമോ?

  • സ്വാഭാവികമായും വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ലെങ്കില്‍ അത് ഗ്യാരണ്ടര്‍ എന്ന നിലയില്‍ അടയ്‌ക്കേണ്ട ഉത്തരവാദിത്തം നിങ്ങളിലേക്കെത്തുന്നു.
  • അവര്‍ വായ്പ തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുകയാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കുന്നതാണ്.

Also Read: Education Loan: ഇന്‍ഷുറന്‍സ് പരിരക്ഷ വിദ്യാഭ്യാസ വായ്പയ്ക്കും ആവശ്യമാണോ? 

എന്നിരുന്നാലും ഒരു വിദ്യാര്‍ഥിയുടെ ഭാവിയ്ക്ക് സഹായകമാകുന്ന കാര്യത്തിനാണ് ഇവിടെ നിങ്ങള്‍ ഗ്യാരണ്ടര്‍ ആകുന്നത്. അതിനാല്‍ തന്നെ ആ ചാരിതാര്‍ത്ഥ്യത്തോടെ വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കാം. ഉയര്‍ന്ന കാലാവധിയുള്ള വായ്പയായതിനാല്‍ തന്നെ ആ വിദ്യാര്‍ഥി പഠിച്ച് ജോലി വാങ്ങിക്കുന്നത് വരെ പല ബാങ്കുകളും തിരിച്ചടവ് ആരംഭിക്കാന്‍ സമയം നല്‍കാറുമുണ്ട്.