Kerala Gold Rate: സ്വര്‍ണവില ഇന്നല്‍പം ഉഷാറിലാണ്; എങ്കിലും വാങ്ങിക്കാം

Gold One Pavan Price in Kerala Today March 10: വിലവര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ച ദിവസങ്ങളിലൊന്നാണ് മാര്‍ച്ച് 9. എന്നാല്‍ അന്ന് കേരളത്തില്‍ സ്വര്‍ണവില താഴോട്ടിറങ്ങി. മാര്‍ച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നേ ദിവസം സ്വര്‍ണമുണ്ടായിരുന്നത്.

Kerala Gold Rate: സ്വര്‍ണവില ഇന്നല്‍പം ഉഷാറിലാണ്; എങ്കിലും വാങ്ങിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

10 Mar 2026 | 09:36 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. നേരിയ വര്‍ധനവാണ് മാര്‍ച്ച് പത്തിന് സ്വര്‍ണവിലയില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ വലിയ വില വര്‍ധനവ് സംഭവിച്ചിട്ടില്ല. 1,18,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില, 520 രൂപ വര്‍ധിച്ച് ഇന്ന് 1,19,080 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ ഉയര്‍ന്ന് 14,885 രൂപയായും നിരക്ക് മാറി.

സ്വര്‍ണവില കൂടുന്നതും കുറയുന്നതുമൊന്നും ഇന്നത്തെ കാലത്ത് അത്ര വലിയ പ്രശ്‌നമല്ല. കടുത്ത വില വര്‍ധവ് കാരണം പലരും സ്വര്‍ണത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു. ഒരു ലക്ഷവും അതിന് മുകളിലും വില കൊടുത്ത് സ്വര്‍ണം വാങ്ങിക്കുന്നത് ബുദ്ധിയല്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പക്ഷം. എന്നാല്‍ സ്വര്‍ണനിക്ഷേപം ഡിജിറ്റലിലേക്ക് മാറ്റിയവരും ധാരാളമാണ്.

വിലവര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ച ദിവസങ്ങളിലൊന്നാണ് മാര്‍ച്ച് 9. എന്നാല്‍ അന്ന് കേരളത്തില്‍ സ്വര്‍ണവില താഴോട്ടിറങ്ങി. മാര്‍ച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നേ ദിവസം സ്വര്‍ണമുണ്ടായിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,820 രൂപയും ഒരു പവന് 1,18,560 രൂപയുമായിരുന്നു ഇന്നേദിവസത്തെ വില.

ഇന്ത്യന്‍ രൂപ നേരിടുന്ന ഇടിവാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് സംഭവിക്കുന്നതിന് പ്രധാന കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതിന് വഴിയൊരുക്കും.

Also Read: Kerala Gold Rate: ആഹാ ഇന്നും കുറഞ്ഞല്ലോ; സ്വര്‍ണവില താഴേക്ക് തന്നെ

അതേസമയം, ഡോളര്‍ സൂചിക 99.60 എന്നതിലാണ്. ഡോളര്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും കരുത്താര്‍ജിക്കുന്നത്. ഡോളറിന്റെ നിരക്ക് ഉയരുന്നത് സ്വര്‍ണവില കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ക്രൂഡ് ഓയിലില്‍ റെക്കോഡ് നിരക്ക് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ ഉള്‍പ്പെടെ സ്വാധീനിക്കും.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്