Kerala Gold Rate: സ്വര്‍ണം പറന്നുപോയെടോ…വിലക്കയറ്റത്തിന് ഒരു കുറവുമില്ല

Gold and Silver Prices on February 20 Friday: രാജ്യാന്തര വിപണിയില്‍ 4,911 ഡോളറില്‍ സ്വര്‍ണം ഔണ്‍സിന് തുടര്‍ന്നതാണ് അല്‍പമെങ്കിലും വിലക്കുറവ് സമ്മാനിക്കാന്‍ സഹായിച്ചത്. എന്നാല്‍ 5,001 ഡോളറിലേക്കുള്ള കുതിപ്പ് ഇങ്ങ് കേരളത്തിലും പ്രതിഫലിച്ചു. ഫെബ്രുവരി 20നും 5,000 ഡോളറിന് മുകളില്‍ തന്നെയാണ് സ്വര്‍ണം.

Kerala Gold Rate: സ്വര്‍ണം പറന്നുപോയെടോ...വിലക്കയറ്റത്തിന് ഒരു കുറവുമില്ല

പ്രതീകാത്മക ചിത്രം

Updated On: 

20 Feb 2026 | 10:40 AM

പ്രതീക്ഷയ്ക്ക് ഇന്നും വകയില്ല മക്കളേ…സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ട്, എന്നാല്‍ പ്രയോജനമില്ല. 1,15,320 രൂപയില്‍ നിന്ന് 1,14,520 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നു. 800 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കുറഞ്ഞ് 14,315 രൂപയും വിലയുണ്ട്. വെള്ളി ഗ്രാമിന് 270 രൂപയും കിലോയക്ക് 2,70,000 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണമോഹങ്ങളെല്ലാം മലയാളികള്‍ ഉപേക്ഷിച്ചു. വില കുറഞ്ഞിരുന്ന സമയത്ത് തനിക്ക് എന്തുകൊണ്ട് ഒരു പവന്‍ സ്വര്‍ണമെങ്കിലും വാങ്ങിക്കാനുള്ള ബുദ്ധി തോന്നിയില്ല എന്ന നിരാശ മാത്രമാണ് നിലവില്‍ അവര്‍ക്ക്. 2025 ജനുവരിയില്‍ വെറും 50,000 രൂപ വിലയുണ്ടായിരുന്ന സ്വര്‍ണം വര്‍ഷം അവസാനിക്കും മുമ്പെത്തിയത് 1 ലക്ഷത്തിലേക്കാണ്. 2026ലും അതേ ട്രെന്‍ഡ് തുടരുന്നു. 1 ലക്ഷത്തില്‍ നിന്ന് എത്തിയെത്തി 1.15 ലും 1,20ലും വരെയെത്തി.

ഫെബ്രുവരി 19 വ്യാഴാഴ്ച കേരളത്തില്‍ രണ്ട് തവണയായിരുന്നു വില ഉയര്‍ന്നത്. രാവിലെ പവന് 1,680 രൂപ വര്‍ധിച്ച് 1,14,760 രൂപയിലേക്കും ഉച്ചയ്ക്ക് ശേഷം 560 രൂപ ഉയര്‍ന്ന് 1,15,320 ലേക്കും സ്വര്‍ണമെത്തി. ഗ്രാമിന് രാവിലെ 210 രൂപയും ഉച്ചയ്ക്ക് ശേഷം 70 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 14,145 രൂപയാണ് ഗ്രാമിന്റെ വില.

രാജ്യാന്തര വിപണിയില്‍ 4,911 ഡോളറില്‍ സ്വര്‍ണം ഔണ്‍സിന് തുടര്‍ന്നതാണ് അല്‍പമെങ്കിലും വിലക്കുറവ് സമ്മാനിക്കാന്‍ സഹായിച്ചത്. എന്നാല്‍ 5,001 ഡോളറിലേക്കുള്ള കുതിപ്പ് ഇങ്ങ് കേരളത്തിലും പ്രതിഫലിച്ചു. ഫെബ്രുവരി 20നും 5,000 ഡോളറിന് മുകളില്‍ തന്നെയാണ് സ്വര്‍ണം.

Also Read: Kerala Gold Rate: ഇടവേള കഴിഞ്ഞു, ട്രാക്കിൽ കേറി സ്വർണം; പവന് കൊടുക്കേണ്ടത് ഇത്രയും

ഇറാന്‍ യുഎസ് സംഘര്‍ഷം സമാപ്തിയിലേക്ക് എത്തിയെന്ന് കരുതിയിരുന്നുവെങ്കിലും, അതെല്ലാം അസ്ഥാനത്തായതാണ് നിലവിലെ വില വര്‍ധനവിന് പ്രധാന കാരണം. അമേരിക്കയുമായി ഉടന്‍ കരാറിലെത്തണമെന്നാണ് നിലവില്‍ ട്രംപ് ഇറാന് നേരെ മുഴക്കുന്ന ഭീഷണി. കരാറിലെത്തുന്നതില്‍ ഇറാന്‍ പരാജയപ്പെടുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡോളര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരുത്താര്‍ജിച്ച് വന്നിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ ഭീഷണിയോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയും ഇത് ഡോളറിന് തിരിച്ചടിയാകും. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഏത് സമയവും മാറ്റം സഭവിച്ചേക്കും. ഇതും സ്വര്‍ണവില ഉയരാന്‍ പ്രേരിപ്പിക്കും.

Follow Us
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി