Gold Rate: സ്വർണം സ്വപ്നമാകുമോ? പഴയ പൊന്നിന് ഡിമാൻഡ് കൂടുന്നു

Old Gold Demand: മുമ്പ്, സ്വര്‍ണാഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ തിരിച്ചു നല്‍കിയാല്‍ ഗ്രാമിന് പത്ത് രൂപ മുതല്‍ രണ്ട് ശതമാനം വരെ വില കുറച്ചാണ് എടുത്തിരുന്നത്.

Gold Rate: സ്വർണം സ്വപ്നമാകുമോ? പഴയ പൊന്നിന് ഡിമാൻഡ് കൂടുന്നു

പ്രതീകാത്മക ചിത്രം

Updated On: 

10 Sep 2025 | 01:36 PM

കേരളത്തിൽ സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നൽകേണ്ട വില 81,040 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,130 രൂപയും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ചാര്‍ജും ചേർത്ത് 90,000 രൂപയോളം നൽകണമെന്ന് ചുരുക്കം.

ഇതോടെ സ്വർണം വെറും സ്വപ്നം മാത്രമാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. പ്രത്യേകിച്ച് വിവാഹ സീസണിലെ ഈ വർദ്ധനവ് വലിയൊരു വെല്ലുവിളി തന്നെയാണ്. അതേസമയം, മാർക്കറ്റിൽ പഴയ സ്വർണത്തിന് ആവശ്യക്കാർ‌ ഏറുകയാണ്. ബാങ്കുകള്‍ വഴി തങ്കം ആവശ്യത്തിന് ലഭിക്കാതായതോടെ ചെറുകിട ജ്വല്ലറികള്‍ പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്.

ALSO READ: എത്ര സ്വർണം വരെ കൈവശം വയ്ക്കാം? ഇത് അറിയാതെ പോകരുത്!

മുമ്പ്, സ്വര്‍ണാഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ തിരിച്ചു നല്‍കിയാല്‍ ഗ്രാമിന് പത്ത് രൂപ മുതല്‍ രണ്ട് ശതമാനം വരെ വില കുറച്ചാണ് എടുത്തിരുന്നത്. എന്നാലിപ്പോൾ വിപണി വില കുറയ്ക്കാതെ തന്നെ പഴയ സ്വർണം വാങ്ങാൻ അവർ ഒരുക്കമാണ്.

നിലവിൽ അന്താരാഷ്ട്ര വിപണിയില്‍ തങ്കത്തിന് ആവശ്യകത കൂടുകയും വിപണിയില്‍ സ്വര്‍ണം കിട്ടാതാവുകയും ചെയ്യുന്ന സാഹചര്യമാണ്. കൂടാതെ ജിഎസ്ടി പോലുള്ള കടമ്പകൾ കടന്ന് തങ്കം വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി തങ്കമാക്കാം. ഇക്കാരണങ്ങളാണ് പഴയ സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്.

അതേസമയം ബുക്കിംഗ് കാലയളവിലെ കുറഞ്ഞ വിലയില്‍ സ്വര്‍ണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെറിയ തുകയ്ക്ക് വലിയ അളവില്‍ സ്വര്‍ണാഭരണം നല്‍കാമെന്ന് ഏൽക്കുകയും ചെയ്ത ജ്വല്ലറി ഉടമകള്‍ ആശങ്കയിലാണ്. വാഗ്ദാനം പാലിക്കുമ്പോള്‍ വലിയ നഷ്ടമാണ് ഇവർ നേരിടേണ്ടി വരുന്നത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി