AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Gold Rate: ഇപ്പോൾ വാങ്ങിയാൽ കുറച്ചെങ്കിലും ലാഭം! ദീപാവലി അടുക്കുംതോറും സ്വർണവില ഉയരും

Gold Price Prediction Diwali 2025: ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,475 യുഎസ് ഡോളര്‍ കവിഞ്ഞു. സ്വര്‍ണം മാത്രമല്ല റെക്കോഡ് നിരക്കില്‍ വ്യാപാരം നടത്തുന്നത്, കൂടെ വെള്ളിയുമുണ്ട്. വെള്ളി ഔണ്‍സിന് 40 യുഎസ് ഡോളറിന് മുകളിലുണ്ട്.

Diwali Gold Rate: ഇപ്പോൾ വാങ്ങിയാൽ കുറച്ചെങ്കിലും ലാഭം! ദീപാവലി അടുക്കുംതോറും സ്വർണവില ഉയരും
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Published: 10 Sep 2025 12:17 PM

ഉത്സവ സീസണ്‍ അടുക്കുംതോറും ഇന്ത്യയില്‍ സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 1 ലക്ഷം രൂപയ്ക്കടുത്താണ് നിലവില്‍ സ്വര്‍ണവില. പല ആഭരങ്ങള്‍ക്കും പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ വില നല്‍കണം.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,475 യുഎസ് ഡോളര്‍ കവിഞ്ഞു. സ്വര്‍ണം മാത്രമല്ല റെക്കോഡ് നിരക്കില്‍ വ്യാപാരം നടത്തുന്നത്, കൂടെ വെള്ളിയുമുണ്ട്. വെള്ളി ഔണ്‍സിന് 40 യുഎസ് ഡോളറിന് മുകളിലുണ്ട്.

ദീപാവലി, വിവാഹ സീസണ്‍ എന്നിവയോടടുക്കുകയാണ് നമ്മുടെ രാജ്യം. ചിങ്ങം കഴിയുന്നതോടെ കേരളത്തില്‍ മാത്രമാണ് വിവാഹങ്ങള്‍ ചെറുതായെങ്കിലും ബ്രേക്കെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത് തീര്‍ച്ചയായും കേരളത്തെയും ബാധിക്കും.

അതിനാല്‍ തന്നെ സ്വര്‍ണവിലയിലുള്ള കുതിപ്പ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ദീപാവലി പോലുള്ള ഉത്സവങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യം ആയാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇക്കാലയളവില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുന്നു. പക്ഷേ സ്വര്‍ണവില വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ നിരക്ക് കുറയ്ക്കുകയോ അല്ലെങ്കില്‍ വെള്ളി ആഭരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയോ ചെയ്‌തേക്കാം.

യുഎസ് ഡോളറിന്റെ ദുര്‍ബലത, ആഗോള സാമ്പത്തിക അനിശ്ചിതത്വം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതല്‍ ആളുകള്‍ പരിഗണിച്ചു തുടങ്ങിയ കാരങ്ങളാണ് വിലയ്ക്ക് ആക്കം കൂട്ടുന്നത്.

ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് വ്യക്തമാക്കുന്നത് അനുസരിച്ച് സ്വര്‍ണവും വെള്ളിയും വര്‍ഷംതോറും 35 മുതല്‍ 45 ശതമാനം വരെ നേട്ടം കൈവരിച്ചു. മറ്റ് ആസ്തികളേക്കാള്‍ മികച്ച പ്രകടനവും കാഴ്ച വെക്കുന്നുണ്ട്.

Also Read: Gold: എത്ര സ്വർണം വരെ കൈവശം വയ്ക്കാം? ഇത് അറിയാതെ പോകരുത്!

ദീപാവലിക്ക് വില ഉയരും എന്ന് മുന്‍കൂട്ടി കണ്ട് പലരും ഇപ്പോള്‍ തന്നെ ജ്വല്ലറികളില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഇത്തവണ വലിയ വ്യാപാരത്തിന് സാധ്യതയില്ലെന്ന് തന്നെയാണ് നിഗമനം. ഐശ്വര്യത്തിന്റെ പ്രതീകമായ സ്വര്‍ണം വാങ്ങിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അളവ് കുറച്ചാലും സ്വര്‍ണം സ്വന്തമാക്കാന്‍ ഭൂരിഭാഗം ആളുകളും ശ്രമിക്കും എന്നുറപ്പ്.