AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: നേരിയ ആശ്വാസം, സ്വർണവില താഴ്ന്നു; ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today: 82,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലെത്താൻ 480 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.

Gold Rate Today: നേരിയ ആശ്വാസം, സ്വർണവില താഴ്ന്നു; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Updated On: 13 Sep 2025 13:59 PM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും 80,000ൽ നിന്ന് താഴ്ന്നിട്ടില്ല. വില വർദ്ധനവിൽ ആശങ്ക പ്രകടിപ്പിച്ചിരുന്ന സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ വില.

ചരിത്രത്തിലെ തന്നെ സർവകാല റെക്കോർഡിലാണ് ഇന്നലെ സ്വർണവില എത്തിയത്, 81,600 രൂപ. എന്നാൽ ഇന്ന് 80 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണവില 81,520 രൂപയായി. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

ALSO READ: ഇനി ഒരു ഗോൾഡ് ഓഹരി മതി, പോക്കറ്റ് നിറയും

ഒരു ​ഗ്രാം സ്വർണത്തിന് 10,190 രൂപയാണ് നൽകേണ്ടത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. 82,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലെത്താൻ 480 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്.

ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.