Best Gold Stocks 2025: ഇനി ഒരു ഗോൾഡ് ഓഹരി മതി, പോക്കറ്റ് നിറയും
Gold Stocks Performance in September 2025 : നിങ്ങളൊരു കംപ്ലീറ്റ് മാർക്കറ്റ് വാച്ച് നടത്തുന്നുണ്ടെങ്കിൽ ഉറപ്പായും ശ്രദ്ധിക്കേണ്ടത് ഗോൾഡ് വിപണിയാണ്, ഇറങ്ങളേക്കാൾ കൂടുതൽ കയറ്റമാണ് സ്വർണത്തിനിപ്പോൾ
സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടുറങ്ങുന്നവരാണെങ്കിലും അല്ലെങ്കിലും മാർക്കറ്റിൽ ഇപ്പോ സംഭവിക്കുന്ന ബൂം കൃത്യമായി വിശകലനം ചെയ്യാൻ പ്രത്യേകം ബുദ്ധിയുടെ ആവശ്യമില്ല. മറ്റ് മാർക്കറ്റ് പോലെയല്ല ഗോൾഡ് മാർക്കറ്റ് എത്ര താഴെ പോയാലും ഒരു സാമാന്യ സ്ഥിരത പുലർത്താറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിലെ ചില ഗോൾഡ് സ്റ്റോക്കുകൾ വാങ്ങാം. അവ ഏതൊക്കെയാണെന്ന് നോക്കാം.
കല്യാൺ ജ്വല്ലേഴ്സ്
കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ മികച്ച ജ്വല്ലറി ഗ്രൂപ്പാണ് കല്യാൺ. തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കല്യാൺ ജ്വല്ലേഴ്സിൻ്റെ മാർക്കറ്റ് ക്യാപിറ്റൽ 52,226.51 കോടിയാണ്. 502.75 രൂപയാണ് സ്റ്റോക്ക് വാല്യു.
മുത്തൂറ്റ് ഫിനാൻസ്
ഗോൾഡ് ലോൺ രംഗത്തുള്ള മുത്തൂറ്റ് ഫിനാൻസാണ് പട്ടികയിൽ രണ്ടാമത്തേത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനി കൂടിയാണിത്. 2926 രൂപയാണ് കമ്പനിയുടെ ക്ലോസിംഗ് സ്റ്റോക്ക് മൂല്യം.
ടൈറ്റൻ
പട്ടികയിലെ മികച്ച കമ്പനികളിലൊന്നാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ് ആഭരണങ്ങൾ, വാച്ചുകൾ എന്നിവയിലാണ് ഇവരുടെ പ്രധാന ഫോക്കസ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാൽ തന്നെ വിശ്വാസ്യതയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ട. 3571 രൂപയാണ് മാർക്കറ്റിൽ ടൈറ്റൻ്റെ ക്ലോസിങ്ങ് വാല്യു
തങ്കമയിൽ
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിലുടനീളം 62 സ്റ്റോറുകളുള്ള മുൻനിര ഗോൾഡ് റീട്ടെയിൽ ജ്വല്ലേഴ്‌സ് നെറ്റ്വർക്കാണ് തങ്കമയിൽ. 6,688.54 കോടിയാണ് തങ്കമയിലിൻ്റെ മാർക്കറ്റ് ക്യാപിറ്റൽ. 2,186.90 രൂപയാണ് സ്റ്റോക്കിൻ്റെ വാല്യു.
രാജേഷ് എക്സ്പോർട്ടേഴ്സ്
കർണ്ണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്വർണ റീട്ടെയിലിംഗ് കമ്പനിയാണ് രാജേഷ് എക്സ്പോർട്ടേഴ്സ്. 202.49 രൂപയാണ് ഷെയറിൻ്റെ മാർക്കറ്റ് വില. 5,905.20 കോടിയാണ് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റൽ.