AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Inflation: വിലക്കയറ്റത്തിൽ കേരളം മുന്നിൽ; തുടർച്ചയായ എട്ടാം മാസവും ഒന്നാമത്

Kerala Inflation Highest in India: പച്ചക്കറികൾ, മത്സ്യം, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വില ഉയർന്നതാണ് കഴിഞ്ഞ മാസങ്ങളിൽ താഴേക്കായിരുന്ന രാജ്യത്തിന്റെ വിലക്കയറ്റത്തോത് കൂടാൻ കാരണമായത്.

India Inflation: വിലക്കയറ്റത്തിൽ കേരളം മുന്നിൽ; തുടർച്ചയായ എട്ടാം മാസവും ഒന്നാമത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 13 Sep 2025 | 08:56 AM

വിലക്കയറ്റത്തോതിൽ തുടർച്ചയായ എട്ടാം മാസവും കേരളം മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഓഗസ്റ്റിൽ 9.04 ശതമാനമാണ് കേരളത്തിൽ പണപ്പെരുപ്പം. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 3.81 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ള ജമ്മു ആന്റ് കാശ്മീരിൽ 3.7%, നാലാം സ്ഥാനത്തുള്ള പഞ്ചാബിൽ 3.51% എന്നിങ്ങനെയാണ് വിലക്കയറ്റത്തോത്.

മറ്റ് സംസ്ഥാനങ്ങളിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ വിലക്കയറ്റ തോത് മൂന്ന് ശതമാനത്തിൽ താഴെയാണ്. അസം, ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇത് നെഗറ്റീവിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമങ്ങളിൽ 10.05 ശതമാനവും നഗരങ്ങളിൽ 7.19 ശതമാനവുമാണ് വിലക്കയറ്റത്തോത്. കേരളത്തിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെ മിക്കവയും മറ്റd സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഇതിനുള്ള ഗതാഗത ചെലവും പല തട്ടിലായുള്ള ലാഭമെടുക്കലും എല്ലാം ഉൽപന്ന വില കൂടുന്നതിന് കാരണമാകുന്നുണ്ട്.

കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേതനവ്യവസ്ഥയുള്ള സംസ്ഥാനമായതിനാൽ ഉപഭോഗവും ഉയർന്ന നിലയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഉയർന്ന സാനിധ്യവും ഉപഭോ​ഗം കൂട്ടുകയും ആവശ്യം ശക്തമാക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം രാജ്യത്തെ ആകെ ചില്ലറവിലക്കയറ്റത്തോത് കൂടിയിട്ടുണ്ട്. 2.07 ശതമാനമാണ് നിരക്ക്. പച്ചക്കറികൾ, മത്സ്യം, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വില ഉയർന്നതാണ് കഴിഞ്ഞ മാസങ്ങളിൽ താഴേക്കായിരുന്ന വിലക്കയറ്റത്തോത് കൂടാൻ കാരണമായത്.