AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പലിശപ്പേടിയിൽ പൊന്ന്, ഇന്നത്തെ സ്വർണവില

Kerala Gold Rate Today: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം ഇറങ്ങിയത് വിലയിൽ നിർണായകമായി. കൂടാതെ, അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടില്ലെന്ന സൂചനയും വില ഉയർത്തിയേക്കും.

Kerala Gold Rate: പലിശപ്പേടിയിൽ പൊന്ന്, ഇന്നത്തെ സ്വർണവില
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Oct 2026 | 06:47 AM

സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷയേകി സ്വർണവില. ആഭരണത്തേക്കാൾ വലിയൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ, വിലയിലെ ഓരോ മാറ്റവും നിർണായകമാണ്. വിവാഹാവശ്യങ്ങൾക്കോ മറ്റും ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? പവനും ഗ്രാമിനും എത്രയാണ് വിലയെന്ന് പരിശോധിച്ചിട്ട് തീരുമാനമെടുക്കാം.

ഇന്നത്തെ സ്വർണവില

സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. നിലവിൽ പവന് 1,10,160 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,770 രൂപയാണ് നൽകേണ്ടത്. ഇന്നലെ രാവിലെ പവൻ വില 1,09,280 രൂപയായി താഴ്ന്നിരുന്നു. എന്നാൽ വൈകിട്ടോടെ വില തിരിച്ചുകയറി. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും നൽകേണ്ടതുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കും.

ALSO READ: ആഭരണപ്രേമികളെ പൊന്ന് വാങ്ങാന്‍ പോയാലോ? ഇന്നത്തെ സ്വര്‍ണവില

സ്വർണവിലയിൽ പ്രധാനികൾ

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കുന്നത്. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം ഇറങ്ങിയത് വിലയിൽ നിർണായകമായി. കൂടാതെ, അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടില്ലെന്ന സൂചനയും വില ഉയർത്തിയേക്കും.

രണ്ട് പ്രധാന ഘടകങ്ങളാണ് നിലവിലെ വിലയിൽ നിർണായകമായത്. അമേരിക്കൻ കടപത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ റെക്കോർഡ് ഉയരത്തിലെത്തിയതോടെ നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് മറ്റ് ബോണ്ടുകളിലേക്ക് തിരിയും. കൂടാതെ, ക്രൂഡോയിൽ വിലയും സ്വർണവിലയെ സ്വാധീനിക്കും. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഇതിനെ നിയന്ത്രിക്കാൻ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് നിലവിലെ ആശങ്ക.

പലിശ നിരക്കും പൊന്നും

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളും ആഗോള സ്വർണവിലയും തമ്മിൽ വിപരീത ബന്ധമാണുള്ളത്. പലിശ നിരക്ക് കൂട്ടിയാൽ സ്വർണവില കുറയും. പലിശ നിരക്ക് കുറച്ചാൽ സ്വർണവില കൂടും. രാജ്യാന്തര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത് ഡോളറിലാണ്. ഫെഡ് പലിശ മാറ്റങ്ങൾ മൂലം രൂപയ്‌ക്കെതിരെ ഡോളർ കരുത്താർജ്ജിച്ചാൽ, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂടുകയും അത് കേരളത്തിലെ വിപണിയിലും വില വർദ്ധനവിന് കാരണമാവുകയും ചെയ്യും.

Follow Us