Gold Rate Today: സ്വർണ്ണ വിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ സ്വർണ വില

Gold Rate Today In Kerala: കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില ഒരേ നിരക്കിൽ തന്നെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്നലെ വരെ രേഖപ്പെടുത്തിയത്. അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.

Gold Rate Today: സ്വർണ്ണ വിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ സ്വർണ വില

Gold Rate Today.

Published: 

20 Aug 2024 | 10:59 AM

സ്വർണ്ണ വിലയിൽ നേരിയ (Gold Rate Today) ആശ്വാസം. ഈ മാസത്തെ ഏറ്റവും റെക്കോഡ് നിരക്കിൽ നിന്ന് താഴേയ്ക്ക് പോയിരിക്കുകയാണ് സ്വർണ്ണ നിരക്ക്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 6,660 രൂപയിലേക്കും 80 രൂപ കുറഞ്ഞ് പവൻ 53,280 രൂപയിലേക്കുമാണ് സ്വർണ്ണ വില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില ഒരേ നിരക്കിൽ തന്നെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്നലെ വരെ രേഖപ്പെടുത്തിയത്.

അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിയുടെ വിലയെ വലിയ രീതിയിൽ സ്വാധീനിക്കും.

ALSO READ: ആശ്വാസമില്ല…. സ്വർണ്ണ വില ഉയർന്ന് തന്നെ; വെള്ളി വിലയിൽ മാറ്റമില്ല

ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് ഓഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ.

സ്വർണത്തിൻറെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ്ണ നിരക്ക്

ഓഗസ്റ്റ് 9: 51,400

ഓഗസ്റ്റ് 10: 51,560

ഓഗസ്റ്റ് 11: 51,560

ഓഗസ്റ്റ് 12: 51,760

ഓഗസ്റ്റ് 13: 52,520

ഓഗസ്റ്റ് 14: 52,440

ഓഗസ്റ്റ് 15: 52,440

ഓഗസ്റ്റ് 16: 52,520

ഓഗസ്റ്റ് 17: 53,360

ഓഗസ്റ്റ് 18: 53,360

ഓഗസ്റ്റ് 19: 53,360

Loading...
Unable to load recommendations.
Follow Us
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്