Gold rate: മാറ്റമില്ലാതെ സ്വർണവില ; ഇപ്പോൾ വാങ്ങിയാൽ കുറഞ്ഞ വിലയിൽ വാങ്ങാം
Gold rate today : പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് സ്വർണവില കുറഞ്ഞത്. ആകെ നോക്കിയാൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2000 രൂപയുടെ ഇടിവാണുണ്ടായത് എന്നാണ് കണക്ക്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ കുറഞ്ഞു നിൽക്കുന്നു. ഇപ്പോൾ വാങ്ങിയാൽ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് വിദഗ്ധർ. ഇന്ന് പവന് 53120 രൂപയും, ഗ്രാമിന് 6640 രൂപയുമാണ് വിലയുള്ളത്. കേരളത്തിലെ വെള്ളിവിലയിലും ഇന്ന് കുറവ് കാണിക്കുന്നുണ്ട്. ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞിരുന്നു. ഇന്നലെ പവന് 720 രൂപയും, ഗ്രാമിന് 90 രൂപയുമാണ് വില കുറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയും സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവുണ്ടായിരുന്നു.
ALSO READ –ആര് നേടും ആ 12 കോടി? എപ്പോഴാണ് വിഷു ബമ്പർ നറുക്കെടുപ്പ്
പവന് 800 രൂപയും, ഗ്രാമിന് 100 രൂപയുമാണ് സ്വർണവില കുറഞ്ഞത്. ആകെ നോക്കിയാൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2000 രൂപയുടെ ഇടിവാണുണ്ടായത് എന്നാണ് കണക്ക്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ഇതിന് കാരണം എന്നാണ് വിലയിരുത്തൽ. മെയ് 20ാം തിയ്യതിയാണ് സ്വർണ്ണ വില ഉയർന്ന് കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും കൂടിയ വിലയിലെത്തിയത്.
അന്ന് വിലയിൽ പുതിയ റെക്കോർഡ് തന്നെ സൃഷ്ടിച്ചു എന്ന് വേണം പറയാൻ. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു അന്ന് വില. രു ഗ്രാം വെള്ളിക്ക് 96.40 രൂപയാണ് വില. 8 ഗ്രാമിന് 771.20 രൂപ,10 ഗ്രാമിന് 964 രൂപ,100 ഗ്രാമിന് 9640 രൂപ, ഒരു കിലോഗ്രാമിന് 96,400 രൂപ എന്നിങ്ങനെയാണ് വില നിലവാരം.